ഡിഷ് വാഷർ വന്നതോടെ പാത്രം കഴുകൽ എളുപ്പമായിട്ടുണ്ട്. എന്നാൽ അടുക്കളയിൽ ഉപയോഗിക്കുന്ന എല്ലാതരം പാത്രങ്ങളും ഡിഷ് വാഷറിൽ കഴുകാൻ സാധിക്കില്ല.
life/home May 05 2025
Author: Web Desk Image Credits:Getty
Malayalam
കത്തി
മൂർച്ച കൂടിയ കത്തി ഒരിക്കലും ഡിഷ് വാഷറിൽ കഴുകാൻ ഇടരുത്. ഇത് ബ്ലെയ്ഡിന് കേടുപാടുകൾ വരുത്തുകയും ഉപകരണം നശിച്ച് പോകാനും കാരണമാകുന്നു.
Image credits: Getty
Malayalam
പാചക ഉപകരണങ്ങൾ
ചെമ്പ് മഗ്ഗുകളും പാചക ഉപകരണങ്ങളും ഡിഷ് വാഷറിൽ കഴുകാൻ ഇടരുത്. ഇത് ഡിഷ്‌വാഷറിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുകയും ഉപകരണം കേടുവരുകയും ചെയ്യുന്നു.
Image credits: Getty
Malayalam
പാൽ ഗ്ലാസ്
പാൽ ഗ്ലാസുകൾ ഡിഷ് വാഷറിൽ കഴുകിയാൽ ഗ്ലാസിന്റെ നിറത്തിന് മങ്ങൽ ഉണ്ടാവാൻ കാരണമാകുന്നു. കൈകൾ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.
Image credits: Getty
Malayalam
ഇൻസുലേറ്റഡ് മഗ്ഗുകൾ
ഇൻസുലേറ്റഡ് കപ്പുകൾ ഡിഷ് വാഷറിൽ കഴുകിയാൽ കപ്പിന്റെ കാര്യക്ഷമത നഷ്ടപ്പെട്ട് പോകുന്നു.
Image credits: Getty
Malayalam
തടിപ്പാത്രങ്ങൾ
ഡിഷ് വാഷറിലുള്ള ചൂട് തടിപ്പാത്രങ്ങളിൽ കേടുപാടുകൾ വരുത്തുന്നു. തടിപ്പാത്രങ്ങളും കട്ടിങ് ബോർഡുകളും ഡിഷ് വാഷറിൽ കഴുകാൻ ഇടരുത്.
Image credits: Getty
Malayalam
അലുമിനിയം പാത്രങ്ങൾ
അലുമിനിയം പാത്രങ്ങൾ ഡിഷ് വാഷറിൽ കഴുകിയാൽ പാത്രത്തിന് മങ്ങലേൽക്കാൻ കാരണമാകുന്നു. പാത്രത്തിലെ ലേബൽ മനസിലാക്കിയതിന് ശേഷം മാത്രം ഡിഷ് വാഷറിൽ കഴുകാം.
Image credits: Getty
Malayalam
പ്ലാസ്റ്റിക് പാത്രങ്ങൾ
ഡിഷ് വാഷറിൽ ചൂട് കൂടുതലായതുകൊണ്ട് തന്നെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉരുകി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡിഷ് വാഷർ സേഫ് എന്ന് ലേബലുള്ള പാത്രങ്ങൾ മാത്രം ഡിഷ് വാഷറിൽ ഉപയോഗിക്കാം.