കടന്നലുകൾ നല്ലതാണെങ്കിലും ഇത് ആക്രമിക്കാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ വീട്ടിൽ നിന്നും ഇതിനെ തുരത്തേണ്ടത് പ്രധാനമാണ്.
life/home Jul 08 2025
Author: Ameena Shirin Image Credits:Getty
Malayalam
ബാക്കിവന്ന ഭക്ഷണങ്ങൾ
ബാക്കിവന്ന മധുരമുള്ള ഭക്ഷണങ്ങളും വെള്ളവും ഒരിക്കലും വീടിന് പുറത്ത് സൂക്ഷിക്കരുത്. ഇത്തരം സാധനങ്ങൾ കടന്നലുകളെ ആകർഷിക്കുന്നു.
Image credits: Getty
Malayalam
ഹോളുകൾ
മറ്റ് മൃഗങ്ങൾ തുരന്ന് വെച്ചിരിക്കുന്ന ഹോളുകളിൽ കടന്നലുകൾ വന്ന് കൂട് കൂട്ടാറുണ്ട്. അതിനാൽ തന്നെ വീടിന് പുറത്ത് അത്തരം ഹോളുകൾ കണ്ടാൽ അത് അടയ്ക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
കടന്നൽ കൂട്
ഇടയ്ക്കിടെ വീടും പരിസരവും നിരീക്ഷിച്ച് കടന്നൽ കൂടുകൾ ഇല്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണം. ടേബിളിന്റെ അടിഭാഗം, കാർ പോർച്ച്, ഉപയോഗമില്ലാത്ത മുറികൾ തുടങ്ങിയ സ്ഥലങ്ങൾ നിരീക്ഷിക്കാം.
Image credits: Getty
Malayalam
വൃത്തിയാക്കാം
മുറ്റം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കരിയിലകൾ കൂടി കിടക്കുന്ന സാഹചര്യം ഒഴിവാക്കാം. ഇത്തരം സ്ഥലങ്ങളിലാണ് കടന്നൽ കൂട് കൂട്ടുന്നത്.
Image credits: Getty
Malayalam
കർപ്പൂരതുളസി എണ്ണ
കടന്നലുകൾക്ക് കർപ്പൂരതുളസിയുടെ ഗന്ധം മറികടക്കാൻ സാധിക്കില്ല. കടന്നൽ, കൂട് കൂട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്യാവുന്നതാണ്.
Image credits: Getty
Malayalam
മാലിന്യങ്ങൾ
വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ എപ്പോഴും അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇതിൽ കടന്നലുകളെ ആകർഷിക്കാൻ സാധ്യതയുള്ള മാലിന്യങ്ങൾ ഉണ്ടാവാം.
Image credits: Getty
Malayalam
ജനാലകളും വാതിലുകളും
പുറത്ത് നിന്നും വീടിനുള്ളിലേക്ക് കടന്നലുകൾ കയറിവരുന്നതിനെ തടയേണ്ടതും പ്രധാനമാണ്. ജനാലകളിൽ നെറ്റ് അടിക്കുന്നത് നല്ലതായിരിക്കും.