ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ വീടിന് കേടുപാടുകൾ ഉണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ.
life/home Oct 12 2025
Author: Ameena Shirin Image Credits:Getty
Malayalam
ഫൗണ്ടേഷനിലെ വിള്ളൽ
ഫൗണ്ടേഷനാണ് വീടിന്റെ നട്ടെല്ല്. ഇതിന് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ വീടിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. അതിനാൽ വിള്ളലുകൾ ഉണ്ടായാൽ നിസ്സാരമായി കാണരുത്.
Image credits: Getty
Malayalam
ചുവരും സീലിങ്ങും
ഫൗണ്ടേഷൻ പോലെ തന്നെ ചുവരുകളിലും സീലിങ്ങിലും വിള്ളലുകൾ ഉണ്ടായാൽ അത് വീടിനെ ബാധിക്കുന്നു. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്.
Image credits: Getty
Malayalam
ഫ്ലോർ
വെള്ളം ഇറങ്ങുകയോ, ചിതലിന്റ ശല്യം ഉണ്ടാവുകയോ ചെയ്താൽ ഫ്ലോറിന് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
പെയിന്റ് ഇളകുക
വീടിനുള്ളിൽ ഈർപ്പം ഇറങ്ങുമ്പോൾ പൂപ്പൽ ഉണ്ടാവുകയും പെയിന്റ് ഇളകി വരുകയും ചെയ്യുന്നു. അതിനാൽ തന്നെ വിള്ളലുകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
വാതിലുകളും ജനാലകളും
വാതിലുകളും ജനാലകളും ശരിയായ രീതിയിൽ അടയുന്നില്ലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് തകരാറുകൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
Image credits: Getty
Malayalam
വൈദ്യുതി ബില്ല്
അമിതമായ വൈദ്യുതി ബില്ല് വരുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ വയറിങ്ങിന് തകരാറുകൾ സംഭവിക്കുമ്പോഴാണ് വൈദ്യുതി പാഴാകുന്നത്.
Image credits: Getty
Malayalam
ശ്രദ്ധിക്കാം
ചെറിയ തകരാറുകൾ പോലും വീടിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം പ്രശ്നങ്ങളെ നിസ്സാരമായി കാണരുത്.