വയണ ഇലയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കറയേയും അണുക്കളെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.
life/home Sep 11 2025
Author: Ameena Shirin Image Credits:Getty
Malayalam
കറ കളയാം
പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതാണ് അടുക്കളയിലെ ഏറ്റവും ബോറൻ പണി. മറ്റു ക്ലീനറുകൾ ഉപയോഗിക്കാതെ തന്നെ വയണ ഇല ഉപയോഗിച്ച് പാത്രത്തിലെ പറ്റിപ്പിടിച്ച കറ നീക്കം ചെയ്യാൻ സാധിക്കും.
Image credits: Getty
Malayalam
ചൂട് വെള്ളം
വെള്ളത്തിൽ വയണയില ഇട്ടതിന് ശേഷം നന്നായി തിളപ്പിക്കണം. ശേഷം പാത്രങ്ങൾ ഈ വെള്ളത്തിൽ മുക്കിവെച്ചാൽ മതി. ഇത് കറയെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ദുർഗന്ധം അകറ്റാം
മുട്ട, മീൻ, മൽസ്യം, വെളുത്തുള്ളി എന്നിവയുടെ ശക്തമായ ഗന്ധത്തെ അകറ്റി നിർത്താനും വയണ ഇല മതി. കട്ടിങ് ബോർഡിലെയും, പാത്രങ്ങളിലേയും ദുർഗന്ധം അകറ്റാൻ വയണ ഇല ഉപയോഗിക്കാം.
Image credits: Getty
Malayalam
അണുക്കളെ തുരത്താം
ദുർഗന്ധത്തെ മാത്രമല്ല അണുക്കളെ തുരത്താനും വയണ ഇല നല്ലതാണ്. ഇതിൽ ധാരാളം ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അണുക്കളെ നശിപ്പിക്കാൻ വയണ ഇലയ്ക്ക് സാധിക്കും.
Image credits: Getty
Malayalam
സോപ്പുപൊടി വേണ്ട
പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ സോപ്പ് പൊടി വാങ്ങേണ്ടതില്ല. അഴുക്കിനെ കളഞ്ഞ് പാത്രങ്ങൾ അണുവിമുക്തമാക്കാൻ വയണ ഇല മതി.
Image credits: Getty
Malayalam
രാസവസ്തുക്കൾ ഇല്ല
പലതരം രാസവസ്തുക്കൾ ഉപയോഗിച്ചാണ് സോപ്പ് പൊടികൾ ഉണ്ടാക്കുന്നത്. സെൻസിറ്റീവ് ചർമ്മം ഉള്ളവർക്ക് ഇത് അലർജി പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പകരം വയണ ഇല ഉപയോഗിക്കുന്നതാണ് ഉചിതം.
Image credits: Getty
Malayalam
സുഗന്ധം പരത്തുന്നു
അടുക്കളയിലെ ദുർഗന്ധത്തെ അകറ്റി, നല്ല ഗന്ധം പരത്താനും വയണ ഇല ഉപയോഗിക്കാവുന്നതാണ്.