എയർ ഫ്രൈയർ ഉപയോഗിച്ച് എണ്ണയില്ലാതെ ഭക്ഷണ സാധനങ്ങൾ എളുപ്പം ഫ്രൈ ചെയ്യാൻ സാധിക്കും. എന്നാൽ എയർ ഫ്രൈയർ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം.
ഫ്രൈ ചെയ്യാൻ മാത്രമാണ് എയർ ഫ്രൈയർ പലരും ഉപയോഗിക്കുന്നത്. എന്നാൽ ഗ്രിൽ, ബേക്ക്, റോസ്റ്റ് തുടങ്ങി ഭക്ഷണങ്ങൾ ചൂടാക്കാനും ഇതിൽ സാധിക്കും.
എയർ ഫ്രൈയറിൽ ഭക്ഷണം തയാറാക്കുന്നതിന് മുന്നേ ഓൺ ചെയ്ത് കുറച്ച് നേരം ചൂടാക്കാം. ഇത് ഭക്ഷണം എളുപ്പത്തിൽ പാകമായി കിട്ടാൻ സഹായിക്കുന്നു.
എണ്ണ ഉപയോഗം കുറയ്ക്കാൻ വേണ്ടിയാണ് എയർ ഫ്രൈയർ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ അമിതമായി എണ്ണ ഉപയോഗിക്കരുത്.
പാചകം ചെയ്യുമ്പോഴും നല്ല രീതിയിലുള്ള വായുസഞ്ചാരം ഉണ്ടായിരിക്കണം. അതിനാൽ തന്നെ ഭക്ഷണങ്ങൾ എയർ ഫ്രൈയർ ബാസ്കറ്റിൽ നിറച്ചുവയ്ക്കരുത്.
ഭക്ഷണം നന്നായി പാകമായി കിട്ടണമെങ്കിൽ ഇടയ്ക്കിടെ മറിച്ചിടേണ്ടതുണ്ട്. ഇത് മസാലക്കൂട്ടുകൾ നന്നായി പിടിക്കാനും രുചി കൂട്ടാനും സഹായിക്കുന്നു.
നനവോടെ ഭക്ഷണ സാധനങ്ങൾ പാകം ചെയ്യരുത്. ഇത് ഭക്ഷണത്തിന്റെ ഘടനയേയും രുചിയേയും ഇല്ലാതാക്കുന്നു.
ഭക്ഷണം സുരക്ഷിതമായ, ഗുണമേന്മയുള്ള രീതിയിൽ പാകമായി കിട്ടണമെങ്കിൽ വൃത്തിയുണ്ടാവണം. ഓരോ തവണ ഉപയോഗം കഴയുമ്പോഴും എയർ ഫ്രൈയർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
മഴക്കാലത്ത് പാമ്പ് കടിയേൽക്കാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
ലിവിങ് റൂമിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയൂ
വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ഈ 7 വസ്തുക്കൾ വീടിനുള്ളിലെ വായുവിനെ മലിനമാക്കുന്നു