Malayalam

ഇൻഡോർ പ്ലാന്റുകൾ

ചെടികളെ വളർത്താൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. മണ്ണിലും വെള്ളത്തിലും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഇവയാണ്.

Malayalam

ഇംഗ്ലീഷ് ഐവി

പടർന്ന് വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇത് മണ്ണിലോ വെള്ളത്തിലോ നട്ടുവളർത്താൻ സാധിക്കും. തണുപ്പും ഈർപ്പവും ഇഷ്ടപ്പെടുന്ന ചെടിയാണിത്.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

വെള്ളത്തിൽ തന്നെ പൂർണമായും വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. വേരുകൾ വളർന്നതിന് ശേഷം, ആവശ്യമെങ്കിൽ മണ്ണിലേക്ക് മാറ്റിനടുകയും ചെയ്യാം.

Image credits: Getty
Malayalam

പീസ് ലില്ലി

സാധാരണയായി മണ്ണിൽ വളരുന്ന ചെടിയാണ് പീസ് ലില്ലി. ആരോഗ്യമുള്ള വേരുകളാണെങ്കിൽ ഇത് വെള്ളത്തിലും നന്നായി വളരും. പീസ് ലില്ലിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

ലക്കി ബാംബൂ

വെള്ളത്തിൽ മനോഹരമായി വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ഇത് മണ്ണിലും നട്ടുവളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

മണ്ണിലും വെള്ളത്തിലും എളുപ്പത്തിൽ വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇതിന് പ്രകാശം ആവശ്യമാണ്.

Image credits: Getty
Malayalam

ചൈനീസ് എവർഗ്രീൻ

മണ്ണിലും വെള്ളത്തിലും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ. ഇതിന് ചെറിയ വെളിച്ചമാണ് ആവശ്യം.

Image credits: Getty
Malayalam

മണി പ്ലാന്റ്

എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് വെള്ളത്തിലും മണ്ണിലും വളരുന്നു. നല്ല വെളിച്ചവും, നേരിട്ടല്ലാത്ത സൂര്യപ്രകാശവും ചെടിക്ക് ആവശ്യമാണ്.

Image credits: Getty

വീട്ടിൽ ഉപയോഗിക്കുന്ന ഈ സാധനങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്

പാചക എണ്ണ കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

അടുക്കളയിലെ പൂപ്പലും ഫങ്കസും ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

മല്ലിയില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ