ചായ കുടിച്ചതിന് ശേഷം യൂസ്ഡ് ടീ ബാഗുകൾ ഇനി കളയേണ്ടതില്ല. അവയ്ക്ക് ഇങ്ങനെയും ഉപയോഗങ്ങൾ ഉണ്ട്.
യൂസ്ഡ് ടീ ബാഗുകൾ പൂന്തോട്ടത്തിൽ ബേസ് ലെയറായി ഉപയോഗിക്കാൻ സാധിക്കും.
പൂന്തോട്ടത്തിലെ പ്രാണികളുടെ ശല്യം കുറക്കാനും ടീ ബാഗുകൾ ഉപയോഗിക്കാറുണ്ട്.
എളുപ്പത്തിൽ തീ പിടിപ്പിക്കാനും ടീ ബാഗുകൾ സഹായകമാണ്. ടീ ബാഗ് പൂർണമായും ഉണക്കിയതിനുശേഷം ഉപയോഗിക്കാവുന്നതാണ്.
വീടിനുള്ളിൽ തങ്ങി നിൽക്കുന്ന ദുർഗന്ധത്തെ അകറ്റാനും ടീ ബാഗിന് സാധിക്കും. ഈർപ്പമില്ലാതെ ഉണക്കിയതിന് ശേഷം ദുർഗന്ധമുള്ളയിടത്ത് സൂക്ഷിക്കാവുന്നതാണ്.
തൈകൾ മുളപ്പിക്കാനും ടീ ബാഗ് ഉപയോഗപ്രദമാണ്. ടീ ബാഗ് നനച്ച് അതിലേക്ക് വിത്തുകൾ വെച്ചാൽ മതി.
ടീ ബാഗ് നനച്ച് കണ്ണാടി, ഗ്ലാസ് എന്നിവ മൃദുവായി ഉരച്ചെടുക്കാം. ശേഷം മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി.
പാത്രത്തിലെ എണ്ണമയം അകറ്റാനും ടീ ബാഗുകൾക്ക് കഴിയും. ചെറുചൂട് വെള്ളത്തിൽ ടീ ബാഗ് ഇട്ടതിന് ശേഷം പാത്രങ്ങൾ അതിലേക്ക് മുക്കിവയ്ക്കാം.
വീടിന്റെ ബാൽക്കണിയിൽ പച്ചമുളക് വളർത്താൻ ഇതാ ചില പൊടിക്കൈകൾ
കറിവേപ്പിലയുടെ 7 അടുക്കള ഉപയോഗങ്ങൾ ഇതാണ്
ചെടി തഴച്ച് വളരാൻ അടുക്കളയിലെ ഈ 7 ചേരുവകൾ മതി
പാമ്പിനെ തുരത്തുന്ന 7 ഗന്ധങ്ങൾ ഇവയാണ്