Malayalam

സിസി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടിയാണ് സിസി പ്ലാന്റ്. എവിടെയും ഇത് വേഗത്തിൽ വളരുന്നു.

Malayalam

വായുവിനെ ശുദ്ധീകരിക്കുന്നു

സിസി പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. വായുവിലുള്ള വിഷാംശത്തെ ഇല്ലാതാക്കാൻ സിസി പ്ലാന്റ് നല്ലതാണ്.

Image credits: Getty
Malayalam

വെളിച്ചം

എത്ര ചെറിയ വെളിച്ചത്തിലും നന്നായി വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. നേരിട്ടുള്ള സൂര്യപ്രകാശവും ചെടിയെ ബാധിക്കുകയില്ല.

Image credits: Getty
Malayalam

സ്ഥലം

സിസി പ്ലാന്റിന് വളരാൻ കൂടുതൽ സ്ഥലത്തിന്റെ ആവശ്യം വരുന്നില്ല. ഉയർന്ന് പൊങ്ങുന്ന തണ്ടുകളാണ് ഇതിനുള്ളത്. അതിനാൽ തന്നെ ചെറിയ സ്‌പേസിൽ എളുപ്പത്തിൽ ഇത് വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

കേടുവരില്ല

പെട്ടെന്ന് കേടുവരുന്ന ചെടിയല്ല സിസി പ്ലാന്റ്. അതിനാൽ തന്നെ എപ്പോഴും ചെടിക്ക് പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

പരിചരണം

ചെറിയ രീതിയിലുള്ള പരിചരണമാണ് സിസി പ്ലാന്റിന് ആവശ്യം. അതിനാൽ തന്നെ വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

Image credits: Getty
Malayalam

വെള്ളം

ചില ചെടികൾക്ക് എപ്പോഴും വെള്ളം ആവശ്യമായി വരുന്നു. എന്നാൽ സിസി പ്ലാന്റ് അങ്ങനെയല്ല. ദിവസങ്ങളോളം വെള്ളം ഇല്ലാതെയും വളരും.

Image credits: Getty
Malayalam

ഏസ്തെറ്റിക് ലുക്ക്

തിളങ്ങുന്ന ഇലകളും ഉയർന്ന് വളരുന്ന തണ്ടുമാണ് ഇതിനുള്ളത്. അതിനാൽ തന്നെ വീടിനൊരു ഏസ്തെറ്റിക് ലുക്ക് നൽകാൻ ചെടിക്ക് സാധിക്കും.

Image credits: Getty

നാരങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

ലിവിങ് റൂമിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ 7 ചെടികൾ

അബദ്ധത്തിൽ പോലും സിങ്കിൽ ഒഴിക്കാൻ പാടില്ലാത്ത 7 സാധനങ്ങൾ

അടുക്കളയിൽ എളുപ്പത്തിൽ വളർത്താവുന്ന 7 ചെടികൾ ഇതാണ്