ഇൻഡോർ ചെടികൾ വളർത്തുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ഉള്ളത്. വീട്ടിൽ അരേക്ക പാം വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഫോർമൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ വിഷാംശങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും.
അരേക്ക പാം രാത്രി സമയങ്ങളിൽ ഓക്സിജനെ പുറത്തുവിടുന്നു.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഇതിന് ആവശ്യം.
വീടിന് ഏസ്‌തെറ്റിക് ലുക്ക് ലഭിക്കാൻ അരേക്ക പാം വളർത്തുന്നത് നല്ലതാണ്.
വീടിനുള്ളിലെ വരണ്ട അന്തരീക്ഷം ഇല്ലാതാക്കി ഈർപ്പം നിലനിർത്താൻ ഈ ചെടിക്ക് സാധിക്കും.
അരേക്ക പാം വീട്ടിൽ വളർത്തുന്നതുകൊണ്ട് മൃഗങ്ങൾക്ക് യാതൊരു ദോഷവും ഉണ്ടാകുന്നില്ല.
വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
അടുക്കളയിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ലിവിങ് റൂമിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ഒറിഗാനോയുടെ 7 ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്