ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഉപകരണമാണ് ഇസ്തിരി. സൂക്ഷ്‌മതയില്ലാതെ ഇസ്തിരി ഉപയോഗിക്കുന്നത് ഊർജ്ജം പാഴാകാൻ കാരണമാകുന്നു.
life/home Jul 12 2025
Author: Ameena Shirin Image Credits:Getty
Malayalam
ഓട്ടോമാറ്റിക് ടെമ്പറേച്ചർ
ഓട്ടോമാറ്റിക് ടെമ്പറേച്ചർ കട്ട് ഓഫ് ഉള്ള ഇസ്തിരി ഉപയോഗിക്കുന്നതാണ് നല്ലത്. നിശ്ചിത താപനിലയിൽ എത്തിക്കഴിഞ്ഞാൽ ഇസ്തിരി താനേ ഓഫ് ആകുന്നു. ഇത് ഊർജ്ജം നഷ്ടപ്പെടുന്നതിനെ തടയുന്നു.
Image credits: Getty
Malayalam
അയൺ ചെയ്യുമ്പോൾ
വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ ഒരാഴ്ചയ്ക്കുള്ളത് ഒരുമിച്ച് അയൺ ചെയ്യാൻ ശ്രദ്ധിക്കണം. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നു.
Image credits: Getty
Malayalam
ചൂട് കുറവ്
വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ ചൂട് കുറവുള്ളത് ആദ്യവും, കൂടുതൽ ചൂട് ആവശ്യമുള്ള വസ്ത്രങ്ങൾ അവസാനവും അയൺ ചെയ്യാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
നനവുള്ള വസ്ത്രങ്ങൾ
നനവുള്ള വസ്ത്രങ്ങൾ ഒരിക്കലും അയൺ ചെയ്യരുത്. വസ്ത്രങ്ങൾ ചൂടാക്കാൻ ഇസ്തിരി അമിതമായി പ്രവർത്തിക്കേണ്ടി വരുകയും ഇത് വൈദ്യുതി നഷ്ടത്തിന് കാരണമാവുകയും ചെയ്യുന്നു.
Image credits: Getty
Malayalam
കട്ടിയുള്ള വിരിപ്പ്
അയൺ ചെയ്യുന്നതിന് മുമ്പ് ടേബിളിൽ നല്ല കട്ടിയുള്ള വിരിപ്പിടാൻ മറക്കരുത്. ഇല്ലെങ്കിൽ വസ്ത്രങ്ങളിൽ ചുളിവ് പോവുകയില്ല.
Image credits: Getty
Malayalam
ഫാൻ ഉപയോഗിക്കരുത്
ഇസ്തിരി ഇടുന്ന സമയത്ത് ഫാൻ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഫാനിൽ നിന്നും വരുന്ന കാറ്റ് ചൂടിനെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
വോൾട്ടേജ്
വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ അയൺ ചെയ്യാതിരിക്കുന്നതാണ് നല്ലത്. നല്ല വോൾട്ടേജുള്ള സമയങ്ങൾ തെരഞ്ഞെടുക്കാം.