Malayalam

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യുന്നത്

ഫ്രീസറിൽ തണുപ്പ് കൂടി ഐസ് നിറഞ്ഞിരുന്നാൽ ശരിയായ രീതിയിൽ ഫ്രിഡ്ജിനുള്ളിൽ വായുസഞ്ചാരമുണ്ടാകില്ല. ഇത് ഫ്രിഡ്ജിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കും. 

Malayalam

അൺ പ്ലഗ് ചെയ്യണം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോൾ അൺ പ്ലഗ് ചെയ്യാൻ മറക്കരുത്. ഫ്രിഡ്ജിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനാണ് അൺ പ്ലഗ് ചെയ്യുന്നത്. 

Image credits: Getty
Malayalam

ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ

വെള്ളത്തെ വലിച്ചെടുക്കുന്നതിന് വേണ്ടി ഫ്രീസറിന്റെ അടിഭാഗത്തായി തുണിവെച്ച് കൊടുക്കാം. ഇത് ഫ്രീസറിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കുന്നു.

Image credits: Getty
Malayalam

ഫ്രീസർ അടക്കരുത്

ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് ഫ്രീസർ അടക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ ഡീഫ്രോസ്റ്റിങ് പ്രവർത്തനം ദീർഘനേരത്തേക്ക് നീളുന്നു.
 

Image credits: Getty
Malayalam

ഫ്രീസറിലെ ഐസ്

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ ഫ്രീസറിനുള്ളിലെ ഐസ് ഇളകി വീഴാറുണ്ട്. ഇനി അത്തരത്തിൽ ഐസ് ഇളകിയില്ലെങ്കിൽ മൂർച്ച കൂടിയ വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ചെടുക്കാൻ ശ്രമിക്കരുത്. 

Image credits: Getty
Malayalam

സാധനങ്ങൾ മാറ്റണം

കുറച്ചധികം സമയം എടുക്കുന്നതുകൊണ്ട് തന്നെ   ഡീഫ്രോസ്റ്റ് ചെയ്യുന്നതിന് മുമ്പായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ പുറത്തേക്ക് മാറ്റി വയ്ക്കാൻ ശ്രദ്ധിക്കണം. 
 

Image credits: Getty
Malayalam

ഈർപ്പം ഉണ്ടാകരുത്

ഫ്രീസർ വൃത്തിയാക്കി കഴിഞ്ഞാൽ നന്നായി തുടച്ചെടുക്കണം. പൂർണമായും വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഫ്രിഡ്ജ് പ്രവർത്തിപ്പിക്കാൻ പാടുള്ളു.

Image credits: Getty
Malayalam

വൃത്തിയാക്കാം

ഡീഫ്രോസ്റ്റ് ചെയ്ത് കഴിഞ്ഞാൽ ഫ്രീസർ നന്നായി വൃത്തിയാക്കണം. ചെറുചൂടുവെള്ളവും ചെറിയ രീതിയിൽ സോപ്പ് പൊടിയും ചേർത്ത് ഫ്രീസറിന്റെ ഉൾഭാഗം മുഴുവനായും വൃത്തിയാക്കാം.

Image credits: Getty
Malayalam

ഭക്ഷണ സാധനങ്ങൾ

പവർ ഓൺ ചെയ്തയുടനെ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ വയ്ക്കരുത്. ഭക്ഷണം വയ്ക്കുന്നതിന് മുമ്പ് ഫ്രിഡ്ജ് നന്നായി തണുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ഭക്ഷണം കേടായിപ്പോകും. 

Image credits: Getty

വീട്ടിൽ ഈച്ച ശല്യം അസഹനീയമായോ? എങ്കിൽ ഇത്രയേ ചെയ്യാനുള്ളൂ