മഴക്കാലത്ത് വീടുകളിൽ കണ്ടുവരുന്ന പ്രശ്നമാണ് പായൽ. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ പായലിനെ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
life/home Jun 21 2025
Author: Ameena Shirin Image Credits:Getty
Malayalam
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് പായലിനെ നീക്കം ചെയ്യാൻ സാധിക്കും. പായലിലേക്ക് ബേക്കിംഗ് സോഡ വിതറിയിട്ടതിന് ശേഷം വിനാഗിരി ഒഴിക്കാം. ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.
Image credits: Getty
Malayalam
ബ്ലീച്ച്
ചൂട് വെള്ളത്തിൽ ബ്ലീച്ച് കലർത്തിയതിന് ശേഷം പായലുള്ള സ്ഥലങ്ങളിൽ ഒഴിച്ച് കൊടുക്കാം. ശേഷം നന്നായി ഉരച്ച് കഴുകിയാൽ പായൽ പോകും.
Image credits: Getty
Malayalam
കഴുകാം
ബ്ലീച്ച് ഉപയോഗിച്ച് നന്നായി ഉരച്ചതിന് ശേഷം നല്ല വെള്ളത്തിൽ കഴുകി കളയാൻ മറക്കരുത്.
Image credits: Getty
Malayalam
ചൂട് വെള്ളം
കോൺക്രീറ്റ് പ്രതലങ്ങളിൽ പായൽ ഉണ്ടെങ്കിൽ അതിനെ നീക്കം ചെയ്യാൻ ചൂട് വെള്ളം മാത്രം മതി. പായലുള്ള സ്ഥലത്ത് ചൂടുവെള്ളം ഒഴിച്ച് നന്നായി ഉരച്ച് കഴുകാം.
Image credits: Getty
Malayalam
ഈർപ്പം
ഈർപ്പം ഉള്ള സ്ഥലങ്ങളിലാണ് പായൽ ഉണ്ടാകുന്നത്. ഇത്തരം സ്ഥലങ്ങളിൽ പരമാവധി സൂര്യപ്രകാശം ലഭിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാം.
Image credits: Getty
Malayalam
ഉണങ്ങിയ പ്രതലങ്ങൾ
ഈർപ്പം തങ്ങി നിന്നാൽ പായൽ പോവുകയില്ല. അതിനാൽ തന്നെ നനവുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാം.
Image credits: Getty
Malayalam
പുല്ല് വളർന്നാൽ
പുല്ല് വളരുമ്പോൾ അതിൽ ഈർപ്പം തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ പായൽ വളരാൻ കാരണമാകും.