വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ നോക്കാനും അവയെ പരിപാലിക്കാനും മാത്രമേ സമയം ഉണ്ടാവുകയുള്ളു. പോമറേനിയൻ നായയെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
life/pets-animals Aug 14 2025
Author: Ameena Shirin Image Credits:Getty
Malayalam
ഊർജ്ജം ഉള്ളവർ
കാഴ്ച്ചയിൽ ചെറുതാണെങ്കിലും എപ്പോഴും സജീവമായി നടക്കുന്ന മൃഗമാണ് പോമറേനിയൻ നായ. സന്തോഷവും ഊർജ്ജവും ലഭിക്കാൻ വ്യായാമം ചെയ്യിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഗ്രൂമിങ് വേണം
കട്ടിയുള്ള രോമങ്ങളാണ് പോമറേനിയൻ നായക്കുള്ളത്. കുറഞ്ഞത് 3 തവണയെങ്കിലും ആഴ്ച്ചയിൽ രോമങ്ങൾ ബ്രഷ് ചെയ്ത് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
കുരയ്ക്കുക
എപ്പോഴും ജാഗ്രതയുള്ള വാച്ച്ഡോഗുകളാണ് പോമറേനിയൻ നായ്ക്കൾ. പരിചയമില്ലാത്ത ശബ്ദങ്ങൾ, ആളുകൾ എന്നിവ കണ്ടാൽ ഇവ നിർത്താതെ കുരയ്ക്കുന്ന.
Image credits: Getty
Malayalam
ഇണങ്ങുന്നവർ
മനുഷ്യരുമായി ഇണങ്ങുന്നവരാണ് പോമറേനിയൻ നായ്ക്കൾ. എന്നിരുന്നാലും കാണാത്ത ആളുകളും മൃഗങ്ങളുമായി അവ പെട്ടെന്ന് ഇണങ്ങുകയില്ല.
Image credits: Getty
Malayalam
ദന്ത പ്രശ്നങ്ങൾ
ചെറിയ ബ്രീഡുകളിൽ ദന്ത പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ എന്നും ബ്രഷ് ചെയ്യിക്കാനും ഇടയ്ക്കിടെ ഡോക്ടറെ സമീപിക്കുന്നതും നല്ലതായിരിക്കും.
Image credits: Getty
Malayalam
ഭക്ഷണ ക്രമീകരണം
നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം അമിതമായി ഭക്ഷണം നൽകരുത്. ഇത് പൊണ്ണത്തടി ഉണ്ടാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ബുദ്ധിയുള്ളവർ
വളരെ പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കാൻ പോമറേനിയൻ നായ്ക്കൾക്ക് സാധിക്കും. നല്ല രീതിയിൽ പരിശീലനം നൽകിയാൽ ഇവ അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യും.