പ്രിയപ്പെട്ട നായ്ക്കളുടെ കൂട്ടത്തിൽ ഇടം നേടിയ ഒന്നാണ് ലാബ്രഡോർ റിട്രീവർ. ഇതിന് ശരിയായ രീതിയിലുള്ള പരിചരണം നൽകേണ്ടത് പ്രധാനമാണ്.
എപ്പോഴും സന്തോഷത്തോടെയും ഊർജ്ജത്തോടെയും ഇരിക്കാൻ കൃത്യമായ വ്യായാമം ചെയ്യേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വ്യായാമം ചെയ്യണം.
ശരിയായ രീതിയിൽ ഭക്ഷണ രീതികൾ ക്രമീകരിക്കണം. നല്ല പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളാണ് ലാബിന് നൽകേണ്ടത്.
അമിതമായി ഭക്ഷണം നൽകുന്നത് ഒഴിവാക്കണം. കൂടുതൽ ഭക്ഷണം കഴിക്കാൻ നായ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
കൃത്യമായ ഇടവേളകളിൽ ഡോക്ടറെ സമീപിക്കുന്നത് രോഗങ്ങളെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. ലാബുകൾക്ക് പൊണ്ണത്തടി, ചെവിയിൽ അണുബാധ തുടങ്ങി പലതരം രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.
മൃഗങ്ങളുടെ ചെവിയിൽ ഈർപ്പം ഉണ്ടായാൽ പലതരം അണുബാധകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒരിക്കൽ ചെവി വൃത്തിയാക്കേണ്ടത് പ്രധാനമാണ്.
ദിവസവും രോമങ്ങൾ ചീകി വൃത്തിയാക്കാൻ മറക്കരുത്. സ്ഥിരമായി ചെയ്താൽ രോമങ്ങൾ കൊഴിയുന്നത് ഒഴിവാക്കാനാവും.
ലാബുകൾ വളരെ സൗമ്യരാണെങ്കിലും ശരിയായ രീതിയിൽ പരിശീലനം നൽകിയില്ലെങ്കിൽ അവർ നന്നായി പെരുമാറണമെന്നില്ല.