വീടിനുള്ളിൽ സ്ഥിരം എത്തുന്ന ജീവിയാണ് ചിലന്തി. വീട്ടിലെ ചിലന്തി ശല്യം ഒഴിവാക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.
life Jun 21 2025
Author: Ameena Shirin Image Credits:Getty
Malayalam
എണ്ണ
കർപ്പൂരതുളസി, ലാവണ്ടർ, സിട്രോനെല്ല എന്നിവയുടെ എണ്ണ ഉപയോഗിച്ചാൽ ചിലന്തി വരുന്നത് തടയാൻ സാധിക്കും. കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് രണ്ട് തുള്ളി എണ്ണയൊഴിച്ച് സ്പ്രേ ചെയ്യാം.
Image credits: Getty
Malayalam
വിനാഗിരി
ചിലന്തി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വിനാഗിരി സ്പ്രേ ചെയ്ത് കൊടുത്താൽ മതി.
Image credits: Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളിയുടെ ഗന്ധത്തെ മറികടക്കാൻ ചിലന്തി കഴിയില്ല. അതിനാൽ തന്നെ ചിലന്തി വരുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളി സ്പ്രേ ചെയ്യാം.
Image credits: Getty
Malayalam
സിട്രസ്
ഓറഞ്ച്, നാരങ്ങ എന്നിവയുടെ തൊലി ചിലന്തി വരുന്ന ഇടങ്ങളിൽ ഇട്ടാൽ ഇതിനെ തുരത്താൻ സാധിക്കും.
Image credits: Getty
Malayalam
സസ്യങ്ങൾ
പുതിന, റോസ്മേരി, ലാവണ്ടർ തുടങ്ങിയ ഔഷധ സസ്യങ്ങളുടെ ഗന്ധം ചിലന്തിക്ക് പറ്റാത്തവയാണ്. ഇത് വീടിനുള്ളിൽ വളർത്തിയാൽ മതി.
Image credits: Getty
Malayalam
വൃത്തി വേണം
വീടിനുള്ളിൽ സാധനങ്ങൾ കുന്നുകൂടി കിടക്കുന്നത് ഒഴിവാക്കാം. ഇങ്ങനെ കിടക്കുമ്പോൾ ജീവികൾ വന്നിരിക്കാനുള്ള സാധ്യത കൂടുതലാണ്.
Image credits: Getty
Malayalam
വെളിച്ചം ഒഴിവാക്കാം
സ്ഥിരമായി ചിലന്തി വരാറുള്ള സ്ഥലങ്ങളിൽ വെളിച്ചം ഒഴിവാക്കുന്നത് നല്ലതായിരിക്കും. കാരണം വെട്ടത്തിൽ വരുന്ന പ്രാണികളെ പിടികൂടാൻ ചിലന്തി വരാറുണ്ട്.