ആരോഗ്യം സംരക്ഷിക്കാൻ ജെൻ സികളുടെ 5 ആന്റി-ഇൻഫ്ലമേറ്ററി പാനീയങ്ങൾ
lifestyle-life May 08 2026
Author: Sreekutty Chandran Image Credits:Getty
Malayalam
മഞ്ഞളും കുരുമുളകും ചേർത്ത ചായ
മഞ്ഞളിലെ കുർക്കുമിൻ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനൊപ്പം കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ചു കുടിക്കുന്നത് ഇരട്ടി ഗുണം നൽകും.
Image credits: Getty
Malayalam
ഇഞ്ചി-നാരങ്ങ വെള്ളം
ഇഞ്ചി വെള്ളത്തിൽ ഇട്ട് 10 മിനിറ്റ് തിളപ്പിച്ച ശേഷം നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും ശരീരവേദനയ്ക്കും പരിഹാരമാണ്.
Image credits: Getty
Malayalam
പുതിന ചേർത്ത ഗ്രീൻ ടീ
ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീയിൽ പുതിനയിലയും നാരങ്ങയും ചേർക്കുന്നത് വേനൽക്കാലത്ത് ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകാൻ സഹായിക്കും.
Image credits: Freepik
Malayalam
ടാർട്ട് ചെറി സ്പ്രിറ്റ്സർ
മധുരം ചേർക്കാത്ത ചെറി ജ്യൂസിൽ സ്പാർക്ക്ലിംഗ് വാട്ടറും അല്പം നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കുന്നത് പേശികളുടെ വേദന കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഡ്രിങ്കാണ്.
Image credits: Getty
Malayalam
കുക്കുമ്പർ - ചിയ സീഡ് വാട്ടർ
വെള്ളരിക്കയും പുതിനയിലയും ചിയ സീഡ്സും ചേർത്ത വെള്ളം ദാഹം അകറ്റുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു.
Image credits: Getty
Malayalam
തയാറാക്കാൻ എളുപ്പം
വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാം എന്നതാണ് ഈ ആരോഗ്യ പാനീയങ്ങളുടെ പ്രത്യേകത.
Image credits: Getty
Malayalam
മധുരം ഒഴിവാക്കാം
ഈ പാനീയങ്ങളിൽ കൃത്രിമ മധുരം ഒഴിവാക്കി തേൻ പോലുള്ള പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നത് ഗുണഫലം വർദ്ധിപ്പിക്കും.