Malayalam

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകൂ; അറിയാം ഗുണങ്ങള്‍

കഞ്ഞി വെള്ളത്തിന് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. 
 

Malayalam

ചർമ്മത്തിലെ ചുളിവുകളെ തടയാന്‍

കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും.

Image credits: Getty
Malayalam

കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാന്‍

അമിനോ ആസിഡുകള്‍ അടങ്ങിയ കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഗുണം ചെയ്യും.
 

Image credits: Getty
Malayalam

വിറ്റാമിനുകളായ ബി, ഇ

വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവയും കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

കറുത്ത പാടുകളെ അകറ്റാന്‍

കഞ്ഞിവെള്ളത്തില്‍ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെയും ചുവപ്പ് പാടുകളെയും അകറ്റാന്‍ സഹായിക്കും.  
 

Image credits: Getty
Malayalam

കഴുത്തിന് ചുറ്റുമുള്ള കറുപ്പ്

കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

കരുവാളിപ്പ്

വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും മറ്റ് നിറവ്യത്യാസങ്ങൾക്കും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാം. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

അലർജി പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകള്‍ ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന്ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുക.
 

Image credits: Getty

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പൊടിക്കൈകള്‍

മുഖത്ത് മുട്ട കൊണ്ടുള്ള പാക്കുകള്‍ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍