Chuttuvattom

ചരിത്രനടപടി

വയനാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി

Image credits: our own

വേനൽ കടുത്തു, വറ്റിവരണ്ട് കബനി

കുടിവെള്ള വിതരണത്തിന് പോലും ജലമില്ലാതെ കബനീ നദി

Image credits: our own

ജലക്ഷാമം

കബനി മെലിഞ്ഞതോടെ പുൽപ്പള്ളിക്കാരും മുള്ളൻകൊല്ലിക്കാരുമാണ് കടുത്ത ദുരിതത്തിലായത്

Image credits: our own

നിർണായക നീക്കവുമായി ജില്ലാഭരണകൂടം

കുടിവെള്ള വിതരണത്തിനു പോലും വഴിയില്ലാതായതോടെ തീരുമാനം

Image credits: our own

തടയണക്കായി ഒന്നിച്ച് നാട്ടുകാർ

അണക്കെട്ടിൽ നിന്നുള്ള വെള്ളം പാഴാവാതിരിക്കാൻ മരക്കടവിൽ തടയണ നിർമ്മിച്ചു

Image credits: our own

മുന്നിട്ടിറങ്ങി ജനം

ജല ക്ഷാമത്തിന് അറുതി വരുത്താൻ ഒരു നാട് മുഴുവൻ ഒന്നിച്ചിറങ്ങിയ കാഴ്ച

Image credits: our own

കബനിയെ നിറച്ച് കാരാപ്പുഴ

ബുധനാഴ്ച രാവിലെയാണ് ഡാം തുറന്നത്. 5 ക്യുമെക്സ് ജലം വീതം പുറത്തേക്ക് ഒഴുക്കി

Image credits: our own

60 കിലോമീറ്റർ 62 മണിക്കൂർ

കാരാപ്പുഴയിൽ നിന്ന് മരക്കടവിലേക്കുള്ള 60 കിലോമീറ്റർ ദൂരം താണ്ടാൻ വേണ്ടിവന്നത് 62 മണിക്കൂർ

Image credits: our own

പനമരത്ത് വച്ച് കബനിയിലേക്ക്

കനാലും തോടും പിന്നിട്ട് കാരാപ്പുഴയിലെ ജലം പിറ്റേന്ന് പനമരത്ത് വെച്ച് കബനിയിൽ ചേർന്നു

Image credits: our own

മരക്കടവിലേക്ക് ജലം

കൂടൽകടവിലൂടെയും പാൽവെളിച്ചത്തിലൂടെയും പതിഞ്ഞൊഴുകി വെള്ളിയാഴ്ച അർധരാത്രിയോടെയാണ് വെള്ളം മരക്കടവിലെത്തിയത്

Image credits: our own

നിറഞ്ഞൊഴുകി കബനി

സർക്കാർ സംവിധാനങ്ങളുടെ കൃത്യമായ ഏകോപനവും ജനകീയ പങ്കാളിത്തവും, നീർച്ചാലായ പുഴ നിറഞ്ഞൊഴുകി

Image credits: our own
Find Next One