മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് എം. മുകുന്ദൻ. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയിലാണ് അദ്ദേഹത്തിന്റെ ജനനം.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഡെൽഹി, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, കേശവന്റെ വിലാപങ്ങൾ, സീത തുടങ്ങി അനേകം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. അതിൽ അഞ്ച് പുസ്തകങ്ങൾ പരിചയപ്പെടാം.
1974 -ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരൻ ജനിച്ചുവളർന്ന ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
മയ്യഴിയുടെ രാഷ്ട്രീയ - സാമൂഹിക പശ്ചാത്തലവും അവിടുത്തെ ജീവിതവും എല്ലാം തന്നെ ചേർന്നുകിടക്കുന്ന നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ. മയ്യഴി പശ്ചാത്തലം. മാന്ത്രികനായ ഫാദർ അൽഫോൻസോ, മകൾ എൽസി തുടങ്ങിയ മനുഷ്യരുടെ കോളനിവൽക്കരിക്കണം അവസാനിച്ചശേഷമുള്ള ജീവിതം പറയുന്നു.
സർട്ടിഫിക്കറ്റുകളെല്ലാമെടുത്ത് 1965 -ല്‍ ഡെല്‍ഹിയിലേക്ക് വണ്ടികയറുന്ന അരവിന്ദന്‍റെ കഥ. ഒപ്പം അന്നത്തെ ഡെൽഹി നഗരരത്തിന്റെയും.
ഇംഎഎസ്സിന് സമർപ്പിച്ചിരിക്കുന്ന നോവൽ. സർക്കാർ ഓഫിസിലെ ക്ലർക്കായ കേശവനെന്ന എഴുത്തുകാരനിലൂടെയാണ് മുകുന്ദൻ കഥ പറയുന്നത്.
എങ്ങും എവിടെയും സംഭവിക്കാവുന്ന ഒരു ജീവിതമാണ് ഈ നോവലിലേത്. ആദിത്യൻ എന്ന യുവാവിന്റെ ഏറെക്കുറെ സ്വയം മറന്നുള്ള ജീവിതം പറയുന്ന നോവൽ.