പുത്തനുടുപ്പും സദ്യയും പോലെത്തന്നെ ഓണത്തിന് മാറ്റ് കൂട്ടുന്ന ഒന്നാണ് ഓണക്കളികളും. ഓണാഘോഷങ്ങൾക്കിടയിൽ പേരു കേട്ട ചില കളികൾ നോക്കാം.
news Aug 25 2025
Author: Sangeetha KS Image Credits:Asianet News
Malayalam
തിരുവാതിരക്കളി
കേരളത്തിലെ വനിതകളുടെ തനതായ കലാരൂപം. കൈകൊട്ടിക്കളി, കുമ്മികളി എന്നൊക്കെ അറിയപ്പെടുന്നു. ഓണാഘോഷങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത ഇനം കൂടിയാണിത്.
Image credits: Asianet News
Malayalam
പുലിക്കളി
പുലിയുടെയോ കടുവയുടേയോ വേഷം കെട്ടിയ കലാകാരന്‍മാര്‍ ആണ് പ്രത്യേക താളത്തോടെ പുലിക്കളി കളിക്കുക. തൃശ്ശൂരിന്റെ പുലിക്കളിയാണ് ഇക്കാര്യത്തില്‍ ഏറെ പ്രശസ്തമായത്.
Image credits: Asianet News
Malayalam
വടംവലി
രണ്ട് സംഘങ്ങളുടെ ബലപരീക്ഷണവും തന്ത്രവും ഉപയോഗിച്ച് നടക്കുന്ന ഒരു കായിക വിനോദമാണ് വടം വലി. 8 അംഗങ്ങള്‍ ഉള്ള രണ്ട് ടീമുകളാണ് സാധാരണയായി വടംവലിയില്‍ പങ്കെടുക്കുക.
Image credits: Asianet News
Malayalam
തലപ്പന്ത് കളി
ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന നാടന്‍ കായിക വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി. തലമപ്പന്തെന്നും ഓണപ്പന്തെന്നും ഈ കളി അറിയപ്പെടുന്നുണ്ട്.
Image credits: Asianet News
Malayalam
തുമ്പിതുള്ളല്‍
പെണ്‍കുട്ടികളും സ്ത്രീകളുമാണ് തുമ്പി തുളളുക. 'പൂവു പോരാഞ്ഞോ, പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ' തുടങ്ങിയ പാട്ടുകൾ തുമ്പിതുള്ളലുമായി ബന്ധപ്പെട്ടതാണ്.