Malayalam

കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ കരുത്തില്‍

കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ഉയരത്തില്‍ കൂടുതല്‍ കരുത്തോടെ വീണ്ടുമൊരു ഒളിംപിക്സിന് പാരീസില്‍ തിരി തെളിയുന്നു.

Malayalam

സ്വര്‍ണം, വെള്ളി, വെങ്കലം

മത്സരങ്ങളില്‍ ഒന്നാമതെത്തുന്നവര്‍ക്ക് സ്വര്‍ണ മെഡലും രണ്ടാമത് എത്തുന്നവര്‍ക്ക് വെള്ളി മെഡലും മൂന്നാം സ്ഥാനക്കാര്‍ക്ക് വെങ്കല മെഡലുമാണ് നല്‍കുന്നത്.

 

Image credits: Getty
Malayalam

സ്വര്‍ണമല്ല വെള്ളി

ഒളിംപിക്സില്‍ സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് നല്‍കുന്ന മെഡല്‍ പൂര്‍ണമായും സ്വര്‍ണമല്ല. വെള്ളിയില്‍ സ്വര്‍ണം പൂശിയതാണ്.

Image credits: Getty
Malayalam

സ്വര്‍ണം നല്‍കിയത് 1912ൽ

അവസാനമായി ഒളിംപിക്സില്‍ പൂര്‍ണമായും സ്വര്‍ണത്തിലുള്ള മെഡലുകള്‍ നല്‍കിയത് 1912ലെ സ്റ്റോക്ഹോം ഒളിംപിക്സിലായിരുന്നു.

Image credits: Getty
Malayalam

ഒരു മെഡലില്‍ എത്ര ഗ്രാം സ്വര്‍ണം

ഒളിംപിക് സ്വര്‍ണം നേടുന്ന ഒരു താരത്തിന് ലഭിക്കുന്ന സ്വര്‍ണ മെഡലില്‍ കുറഞ്ഞത് 6 ഗ്രാം സ്വര്‍ണമായിരിക്കും ഉണ്ടായിരിക്കുക.

Image credits: Getty
Malayalam

ഇ വേസ്റ്റില്‍ നിന്ന് സ്വര്‍ണം

കഴിഞ്ഞ ഒളിംപിക്സില്‍ മെഡല്‍ ജേതാക്കള്‍ക്ക് നല്‍കിയ സ്വര്‍ണമെഡലിനുള്ള സ്വര്‍ണം ശേഖരിച്ചത് മൊബൈല്‍ ഫോണ്‍ അടക്കമുളള ഈ വേസ്റ്റില്‍ നിന്നായിരുന്നു.

 

Image credits: Getty
Malayalam

വിന്‍ററിന് ഭാരം കൂടും

സമ്മര്‍ ഒളിംപിക്സിനേക്കാള്‍ ഭാരമുള്ള മെഡലുകളാണ് വിന്‍റര്‍ ഒളിംപിക്സിന് നല്‍കുന്നത്.

Image credits: Getty
Malayalam

മെഡലിലെ കടി

മെഡലുകള്‍ പൂര്‍ണമായും സ്വര്‍ണത്തില്‍ നല്‍കിയിരുന്ന കാലത്ത് മെഡലിന്‍റെ പരിശുദ്ധി പരിശോധിക്കാനാണ് കായികതാരങ്ങള്‍ മെഡലില്‍ കടിക്കുന്ന പതിവ് തുടങ്ങിയത്. ഇപ്പോഴും അത് തുടരുന്നു.

Image credits: Getty
Malayalam

10500 താരങ്ങള്‍

ലോകത്തെ 206 ഒളിംപിക് കമ്മിറ്റികളില്‍ നിന്നായി 10500 കായിക താരങ്ങളും ഐഒസിയുടെ അഭയാര്‍ത്ഥി സംഘവുമാണ് പാരീസ് ഒളിംപിക്സിൽ മാറ്റുരക്കുന്നത്.

Image credits: Getty