ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി മൂന്ന് വർഷങ്ങൾക്ക് ശേഷം കോർണിഷിൽ ദേശീയ ദിന പരേഡ് തിരിച്ചെത്തുന്നു.
pravasam Dec 06 2025
Author: Reshma Vijayan Image Credits:Getty
Malayalam
ദേശീയ ദിന പരേഡ്
ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തിന്റെ ഐക്യവും ദേശീയ മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ദേശീയ ദിന പരേഡ് ദോഹ കോർണിഷിൽ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
Image credits: Getty
Malayalam
ഗാസയിലെ ഇസ്രായേൽ ആക്രമണം
ഗാസയിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ പ്രാദേശിക വെല്ലുവിളികളും ആഗോള പ്രതിസന്ധികളും കണക്കിലെടുത്തായിരുന്നു കഴിഞ്ഞ മൂന്നു വർഷവും ദേശീയ ദിന പരേഡ് ഒഴിവാക്കിയത്.
Image credits: Getty
Malayalam
ഖത്തർ ദേശീയ ദിനം
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള പരേഡിന്റെ തിരിച്ചുവരവ് പ്രാധാന്യമർഹിക്കുന്നതായി അധികൃതർ പറഞ്ഞു.
Image credits: Getty
Malayalam
ഖത്തർ ദേശീയ ദിനം
'രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നര്‍ത്ഥം വരുന്ന അറബി വാചകമായ ‘ബികും തഅ്‌ലൂ വ മിന്‍കും തന്‍ളുര്‍’ എന്നതാണ് ദേശീയ ദിന മുദ്രാവാക്യം.
Image credits: Getty
Malayalam
ഖത്തര്‍ ദേശീയ ദിനം
2016-ൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഖത്തർ സർവകലാശാല സന്ദർശന വേളയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് എടുത്തതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം.
Image credits: Getty
Malayalam
ഖത്തർ ദേശീയ ദിനം
ഖത്തറിന്‍റെ നേതൃത്വവും പൗരന്മാരും പങ്കിടുന്ന ഉദാരതയുടെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും നിലനിൽക്കുന്ന മനോഭാവത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
Image credits: Getty
Malayalam
ഖത്തർ ദേശീയ ദിനം
ഡിസംബർ 18-നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. ദർബൽ സായിയിലായിരിക്കും പ്രധാന ആഘോഷപരിപാടികൾ. ഫിഫ അറബ് കപ്പ് ഫൈനൽ മത്സരം ദേശീയ ദിനത്തിൽ നടക്കുന്നത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.