ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി വിദ്യ ഉണ്ണിയും ഭർത്താവ് സഞ്ജയ് വെങ്കിടേശ്വരനും. ആശംസയുമായി മലയാളികളും.
നിറവയറുമായി ജിമ്മിൽ നിന്നും വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് വിദ്യ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
'ആരോഗ്യമുള്ള ഒരമ്മയ്‌ക്കെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ സാധിക്കൂ' എന്നാണ് വീഡിയോയ്ക്ക് വിദ്യ നൽകിയിരിക്കുന്ന ക്യാപ്ഷൻ.
തന്റെ വീഡിയോ ആരും അനുകരിക്കരുതെന്നും സ്വന്തം ശരീരത്തിന് ആവശ്യമുള്ള വ്യായാമങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നും വിദ്യ ഉണ്ണി.
നിങ്ങൾ ഗർഭിണിയായിരിക്കുകയും ഏതെങ്കിലും തരത്തിലുള്ള വർക്ക്ഔട്ട് ദിനചര്യകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഡോക്ടറെയും പരിശീലകനെയും സമീപിക്കണമെന്നും വിദ്യ.
2019 ജനുവരി 27നാണ് സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായ സഞ്ജയും വിദ്യയും വിവാഹിതായത്. സഞ്ജയ് ചെന്നൈ സ്വദേശിയാണ്.
ഡോ. ലവ് എന്ന ചിത്രത്തിലൂടെ ആണ് വിദ്യ ഉണ്ണി സിനിമയിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. നിരവധി നൃത്ത പരിപാടികളിലൂടെയും ടിവി അവതാരികയായും തിളങ്ങി