Malayalam

14 വരിയിൽ പുതിയൊരു സൂപ്പർഹൈവേ! വമ്പൻ പ്രഖ്യാപനവുമായി ഗഡ്‍കരി

മുംബൈ, ബംഗളൂരു തുടങ്ങിയ മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 14 വരി പാത പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി. 

Malayalam

അടല്‍ സേതുവിന് സമീപം തുടക്കം

മുംബയിലെ അടല്‍ സേതുവിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പൂനെ വഴി ബംഗളൂരുവിലേക്ക് പോകുമെന്നും ഗഡ്‍കരി. 

Image credits: Getty
Malayalam

പ്രഖ്യാപനം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍

കോളേജ് ഓഫ് എഞ്ചിനീയറിങ് പൂനെ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

Image credits: Getty
Malayalam

തിരക്ക് 50 ശതമാനം വരെ കുറയും

ഈ ഹൈവേയിൽ നിന്ന് റിങ് റോഡ് വഴി പൂനെയില്‍ എത്താം. പദ്ധതി യാഥാര്‍ഥ്യമായാൽ മുംബൈ- പൂനെ എക്സ്പ്രസ് വേയിലെ തിരക്ക് 50 ശതമാനം വരെ കുറയുമെന്നും മന്ത്രി

Image credits: Getty
Malayalam

കൂടുതല്‍ വിശദാംശങ്ങള്‍ ഉടൻ

പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടും

Image credits: Getty
Malayalam

ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ

റോഡ് നിര്‍മ്മാണത്തില്‍ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ച്  ഗഡ്‍കരി  ഊന്നിപ്പറഞ്ഞു

Image credits: Getty
Malayalam

റോഡ് നിര്‍മ്മാണത്തിന് 80 ലക്ഷം ടണ്‍ മാലിന്യം

ഏകദേശം 80 ലക്ഷം ടണ്‍ മാലിന്യം റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചതായും ഗഡ്‍കരി. ഈ മേഖലയില്‍ ഗവേഷണത്തിന് വലിയ സാദ്ധ്യതയാണുള്ളതെന്നും മന്ത്രി

Image credits: Getty
Malayalam

ഇലക്ട്രിക്ക് വിപ്ലവം

അടുത്ത 25 വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ വാഹങ്ങളും പെട്രോളിനും ഡീസലിനും പകരം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാകുമെന്നും ഗഡ്‍കരിയുടെ പ്രവചനം 

Image credits: Getty
Malayalam

Gadkari Road

വാഹന വിപണയിൽ ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും നിതിന്‍ ഗഡ്‍കരി 

Image credits: Getty

കോളടിച്ചു, ഈ കാറുകൾക്കിനി ടോള്‍വേണ്ട!ഉത്തരവിറക്കി കേന്ദ്രം!

44 കിമീ നീളം,കിടിലനൊരു സൂപ്പർറോഡ്!കൊച്ചിയിനി പഴയകൊച്ചിയല്ല!

വിരൽതൊട്ടാൽ മൈലേജുകൂട്ടും ഗൂഗിൾമാപ്പിന്‍റെ 'പച്ചില'ഫീച്ചർ!

ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് അനായാസം ഭൂമിയുംവീടും വാങ്ങാം!