travel

വയൽക്കിളികൾ പറന്നകന്നു, കീഴാറ്റൂർ ബൈപ്പാസ് ഇപ്പോൾ ഇങ്ങനെ!

ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഏറെ നിറഞ്ഞ പ്രദേശമാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത കീഴാറ്റൂർ 

Image credits: our own

വയൽക്കിളി സമരം

വയൽ നികത്തുന്നതിനെതിരേയുള്ള പ്രക്ഷോഭങ്ങളിലൂടെയാണ് കീഴാറ്റൂർ വാർത്തകളിൽ നിറഞ്ഞത്. കീഴാറ്റൂരിലെ വയൽക്കിളി സമരം സിപിഎമ്മിനെ പിടിച്ചുകുലുക്കി

Image credits: our own

വയൽക്കിളികളുടെ പതനം

സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തിൽ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങി. വയലിലെ ചതുപ്പു നിലത്തിന് മോഹവിലയിട്ട് സർക്കാർ സമരത്തിന്റെ ചിറകരിഞ്ഞു

Image credits: our own

തളിപ്പറമ്പിനെ രക്ഷിക്കാൻ

ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങൾ ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ്. 

Image credits: our own

നീളം ഇത്രയും കിലോമീറ്റർ

നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം മുതൽ കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ പാലം വരെയുള്ള പാതയുടെ നീളം 40.110 കിലോമീറ്ററാണ്. ഇതിൽ 5.660 കി.മീ ആണ് കീഴാറ്റൂർ ബൈപ്പാസ് റീച്ചിലുള്ളത്

Image credits: our own

കുന്നും വയലും താണ്ടി

തളിപ്പറമ്പ് നഗരം എത്തുന്നതിനു മുൻപ് പട്ടുവം റോഡിൽ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ്. പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് ഇടിച്ചുനിരത്തി

Image credits: our own

നീളംകൂടിയ മേൽപ്പാലം

തളിപ്പറമ്പ് ബൈപ്പാസിലെ നീളംകൂടിയ മേൽപ്പാലത്തിന്റെ പേരിലാണ് കീഴാറ്റൂർ-മാന്ധംകുണ്ട് ഇനി യാത്രക്കാരുടെ മനസ്സിലിടംപിടിക്കുക. 42 തൂണുകളിലായി 600 മീറ്റർ നീളമുള്ളതാണ് മേൽപ്പാലം

Image credits: our own

നിർമ്മാണം പുരോഗമിക്കുന്നു

കീഴാറ്റൂർ വയലിൽനിന്ന് പട്ടുവം റോഡിലേക്കാണ് മേൽപ്പാലം നിർമിക്കുന്നത്. കോൺക്രീറ്റ് തൂണുകളുടെ നിർമാണം പകുതിയിലേറെ പൂർത്തിയായി

Image credits: our own

ഇത്രയും ഉയരം

മേൽപ്പാലം ബലപ്പെടുത്താനുള്ള തൂണുകളിൽ 15 മീറ്റർവരെ ഉയരമുള്ളവയുണ്ട്. രണ്ടുമീറ്റർ ഉയരമുള്ള പില്ലർ കാപ്പ് കൂടിയാകുമ്പോൾ മാന്ധംകുണ്ടിൽ റോഡ് തറയിൽനിന്ന് 17 മീറ്റർ ഉയർന്നുനിൽക്കും

Image credits: our own
Find Next One