travel

ഏഴ് ഗോപുരങ്ങളിലും ഒരു രഹസ്യം, അബുദാബി ഹിന്ദുക്ഷേത്രം!

ഭക്തർക്കും സഞ്ചാരികൾക്കുമായി അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു
 

Image credits: Instagram/BAPS Hindu Mandir

ഉദ്ഘാടനം

ഫെബ്രുവരി 14 ന് അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്‍സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും. 10000 പേർക്ക് ആതിഥ്യമരുളും

Image credits: Instagram/BAPS Hindu Mandir

പരമ്പരാഗത കൽക്ഷേത്രം

പശ്ചിമേഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാമന്ദിരമാണിത്

Image credits: Instagram/BAPS Hindu Mandir Abu Dhabi

ആരാണ് നിർമ്മാണം?

അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് ബാപ്‍സ് സ്വാമിനാരായണൻ സൻസ്‍തയാണ് ഈ ക്ഷേത്രം നിർമിക്കുന്നത്

Image credits: Instagram/BAPS Hindu Mandir

ചെലവ് 700 കോടി

700 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ എമിറേറ്റിനെയും പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളും ഇതിൽ ഉൾപ്പെടുന്നു

Image credits: Instagram/BAPS Hindu Mandir

മാർബിൾ കൊത്തുപണികൾ

25,000-ലധികം കല്ലുകൾ കൊണ്ട് ഇന്ത്യൻ കരകൗശല വിദഗ്ധർ സൃഷ്‍ടിച്ച മനോഹരമായ മാർബിൾ കൊത്തുപണികൾ ശ്രീകോവിലിന്‍റെ മുഖത്തെ അലങ്കരിക്കുന്നു

Image credits: Instagram/ BAPS Hindu Mandir

രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ല്

50 °C (122 °F) വരെ ഉയരുന്ന ചുട്ടുപൊള്ളുന്ന താപനിലയെ അതിജീവിച്ച് ഈടുനിൽക്കുന്നതിനായി വടക്കൻ രാജസ്ഥാനിൽ നിന്നാണ് അബുദാബിയിലേക്ക് പിങ്ക് മണൽക്കല്ലുകൾ കൊണ്ടുവന്നത്.

Image credits: Instagram/BAPS Hindu mandir

ക്ഷേത്രത്തിലെ പ്രതിഷ്‍ഠകൾ

ഭഗവാൻ സ്വാമിനാരായണൻ, രാമൻ-സീത, രാധാ-കൃഷ്ണൻ, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവ്വതി, ഗണേശൻ, കാർത്തികേയൻ, പദ്മാവതി-വെങ്കടേശ്വരൻ, ജഗന്നാഥൻ, അയ്യപ്പൻ

Image credits: Instagram/ BAPS Hindu Mandir Abu Dhabi
Find Next One