Malayalam

ഇന്‍ഡോര്‍ പ്ലാന്‍റ്

ഗ്ലാസ് പാത്രങ്ങളിലും കുപ്പിക്കുള്ളിലും ചെടികള്‍ വളരുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്. അങ്ങനെ വളര്‍ത്തുന്നത് അത്ര പാടുള്ള പണിയല്ല. ഇതാ ചില ടിപ്സ്.

Malayalam

കുപ്പി

സുതാര്യമായ കുപ്പികളാണെങ്കില്‍ സൂര്യപ്രകാശം കടത്തിവിടും. നിറമുള്ള കുപ്പികളാണ് നിങ്ങള്‍ എടുക്കുന്നതെങ്കില്‍ കുറഞ്ഞ വെളിച്ചത്തില്‍ വളരുന്ന ചെടികള്‍ മാത്രമേ വളര്‍ത്താന്‍ ഉപയോഗിക്കാവൂ.

 

Image credits: Getty
Malayalam

വലിയ കുപ്പികള്‍

കുപ്പിയുടെ വായ്ഭാഗം നമ്മുടെ കൈകള്‍ കടക്കുന്ന രീതിയില്‍ അല്‍പം വലുപ്പമുള്ളതായിരിക്കണം. തീരെ ചെറിയ കുപ്പികള്‍ തെരഞ്ഞെടുക്കരുത്. 

Image credits: Getty
Malayalam

മണ്ണ്

നീളമുള്ള സ്‍പൂണ്‍ ഉപയോഗിച്ച് മണ്ണ് കുപ്പിയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. പ്ലാസ്റ്റിക് സോഡ ബോട്ടിലുകള്‍ എടുത്ത് ചെറുതായി മുറിച്ച് രൂപപ്പെടുത്താവുന്നതാണ്.

Image credits: Getty
Malayalam

കഴുകി വൃത്തിയാക്കണം

കുപ്പിയുടെ അകവും പുറവും നന്നായി കഴുകി വൃത്തിയാക്കണം. ഉണങ്ങാന്‍ അനുവദിക്കുക. ചെടികള്‍ക്ക് ഹാനികരമായ എന്തെങ്കിലും വസ്തുക്കള്‍ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ കഴുകി മാറ്റണം.

Image credits: Getty
Malayalam

ചാര്‍ക്കോള്‍

നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ആവശ്യം. പൂച്ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന ചാര്‍ക്കോള്‍ കുപ്പിയിലെ മണ്ണിന് മുകളില്‍ ഇട്ടാല്‍ അഴുകല്‍ കാരണമുള്ള മണം ഇല്ലാതാക്കാം.

Image credits: Getty
Malayalam

പോട്ടിങ്ങ് മിശ്രിതം

ഗ്രേവല്‍ മിക്‌സ്ചര്‍ (pea  gravel mixture) തയ്യാറാക്കി അതിനോടൊപ്പം ജൈവവളം ചേര്‍ത്ത പോട്ടിങ്ങ് മിശ്രിതം കൂടി കലര്‍ത്തുക. 

Image credits: Getty
Malayalam

ഈ ചെടികള്‍

പതുക്കെ വളരുന്ന ചെടികള്‍ മാത്രം നടാം. നടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചെറിയ പേപ്പര്‍ ഫണലില്‍ ചുരുട്ടിവെച്ച് കുപ്പിയിലേക്ക് ഇറക്കാം. മണ്ണ് കമ്പോ സ്പൂണോ ഉപയോഗിച്ച് ഉറപ്പിക്കാം.

Image credits: Getty
Malayalam

വെള്ളം

ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം സ്‌പ്രേ ചെയ്യണം. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് കുപ്പി മാറ്റിവെക്കണം. 

 

Image credits: Getty
Malayalam

തുറന്ന് വയ്ക്കണം

കുറേ ആഴ്ചകളോളം കുപ്പിയുടെ അടപ്പ് തുറന്ന് വെച്ച് ഈര്‍പ്പം ഘനീഭവിക്കുന്നത് ഒഴിവാക്കണം. അതിനുശേഷം അടച്ചുവെക്കാം.

Image credits: Getty

ആശിച്ചു വാങ്ങിവച്ച ചെടി നശിച്ചുപോകുന്നുണ്ടോ? ശ്രദ്ധിക്കാം

ചെടികൾ വരണ്ടുണങ്ങിയോ? പുതുജീവൻ നൽകാം

​അക്വേറിയത്തിൽ ​ഗപ്പിയുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഇൻഡോർ പ്ലാന്റ്: ഇലകളുടെ കാര്യത്തിലും ശ്രദ്ധ വേണം, ഇങ്ങനെ ചെയ്യാം