Malayalam

ടൂറിസം

ടൂറിസത്തിലൂടെ വരുമാന വര്‍ദ്ധനവാണ്  സര്‍ക്കാറിന്‍റെ ലക്ഷ്യം. എന്നാല്‍ ടൂറിസം അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. 
 

Malayalam

കടമക്കുടി

എറണാകുളം ജില്ലയിലെ കടമക്കുടി ഇന്ന് ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിക്കഴിഞ്ഞ പ്രദേശമാണ്. നിരവധി ആഭ്യന്തര വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന ഇടം

Image credits: Arun Chandra Bose
Malayalam

പൊക്കാളി പാടം

കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രത്യേകിച്ചും കായലിനോട് അനുബന്ധ പ്രദേശങ്ങളില്‍ തദ്ദേശീയമായി രൂപം കൊണ്ട നെല്‍കൃഷി രീതിയാണ്  പൊക്കാളിക്കൃഷി

Image credits: Arun Chandra Bose
Malayalam

പൊക്കാളി കൃഷി

ആറ് മാസം ഓരുവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്താണ് പൊക്കാളി കൃഷിക്ക് അനുയോജ്യം. വെള്ളം വറ്റുന്ന ആറ് മാസമാണ് ഇവിടെ കൃഷിക്ക് അനുയോജ്യം

Image credits: Arun Chandra Bose
Malayalam

കൃഷി രീതി

വെള്ളം വറ്റിച്ച ശേഷം കിളച്ചൊതുക്കുന്ന മണ്ണ് കൂനകൂട്ടുന്നു. ഇങ്ങനെ കൂട്ടിയ കൂനകളില്‍ പൊക്കാളി നെല്‍വിത്ത് വിതയ്ക്കുന്നു. മണ്‍കൂന കൂട്ടുന്നത് മണ്ണിലെ ലവണാംശം കുറയ്ക്കാനാണ്. 

Image credits: Arun Chandra Bose
Malayalam

ടൂറിസം ഉയര്‍ത്തുന്ന വെല്ലുവിളി

രാത്രിയിലെത്തുന്ന ആഭ്യന്തര സഞ്ചാരികള്‍ കുടിച്ച ശേഷം ബിയര്‍, മദ്യ കുപ്പികള്‍ റോഡ് സൈഡില്‍ ഉപേക്ഷിക്കുന്നു. ഇത് പിന്നീട് ഇരുവശത്തെയും പാടങ്ങളില്‍ എത്തിച്ചേരുന്നു. 

Image credits: Arun Chandra Bose
Malayalam

ഒഴിഞ്ഞ മദ്യക്കുപ്പി എന്ന ഗുരുതര പ്രശ്നം

കൃഷിക്കായി ഭൂമിയൊരുക്കുമ്പോള്‍ തൂമ്പയ്ക്ക് തട്ടി പാടത്ത് ചളിയില്‍ മറഞ്ഞ് കിടക്കുന്ന കുപ്പികള്‍ പൊട്ടുന്നു. കര്‍ഷകരുടെ കാലില്‍ തറച്ച് കയറി അവരുടെ ആരോഗ്യവും വരുമാനവും തടയുന്നു

Image credits: Arun Chandra Bose
Malayalam

ടൂറിസം ആവാം പക്ഷേ ഉപദ്രവിക്കരുത്

കടമക്കുടിക്കാര്‍ ടൂറിസത്തിന് എതിരല്ല. പക്ഷേ, കര്‍ഷകര്‍ക്ക് ദ്രോഹമായി മാറാതെയുള്ള ടൂറിസം പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് കടമക്കുടിക്കാരുടെ ആവശ്യം. 

Image credits: Arun Chandra Bose

റഷ്യ നോവ കഖോവ്ക ഡാം തകര്‍ത്തെന്ന് യുക്രൈന്‍; നിഷേധിച്ച് റഷ്യ

ഗുസ്തി താരങ്ങളുടെ സമരഭാവിയ്ക്ക് ഖാപ് പഞ്ചായത്ത്