Malayalam

പൂവിപണിയിൽ ചൂടേറും

ഓണക്കാലത്ത് ഏറ്റവും പ്രധാന്യമുള്ളതാണ് പൂവിപണി. തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമെത്തുന്ന പൂക്കൾ തന്നെയാണ് ഈ ഓണത്തിനും താരം. അത്തമടുത്തതോടെ പൂവില ഉയർന്ന് തുടങ്ങി.

Malayalam

വിപണി വില

നിലവിൽ വിപണിയിൽ 150 രൂപ മുതൽ 600 രൂപ വരെയാണ് പൂവുകൾക്ക് വില. തിരുവോണമെത്തുമ്പോഴേക്കും വില കുതിച്ചുയരാനാണ് സാധ്യത.

Image credits: Pixabay
Malayalam

വിപണിയിലെ പൂവില


വാടാമല്ലി (കിലോയ്ക്ക്): 300- 320

ഓറഞ്ച് ചെണ്ടുമല്ലി: 220- 230

മഞ്ഞ ചെണ്ടുമല്ലി: 230- 250

മുല്ലപ്പൂ (ഒരു മുഴം): 50- 60 രൂപ 

ചെറിയ റോസ്: 400- 460

Image credits: Getty
Malayalam

പൂക്കൾ എത്തുന്നത് എവിടെ നിന്ന്

കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ട്, തമിഴ്‌നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പാര്‍ വടകരൈ എന്നിവടങ്ങളാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പൂക്കള്‍ നിറയ്ക്കുന്നത്.

Image credits: Getty
Malayalam

പൂക്കളുടെ വരവ് എപ്പോൾ

ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ചെണ്ടുമല്ലിയും, ജമന്തിയും ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലെത്തും. ഓണം കഴിയും വരെ ഇത് തുടരും

Image credits: social media