നിരുപദ്രവകാരിയായി തോന്നിക്കുന്ന പല വസ്തുക്കളും സുരക്ഷാ ഏജൻസികൾ അനുവദിക്കില്ല. അവ എന്തൊക്കെയാണെന്ന് നോക്കാം
കത്തി, കത്രിക, റേസർ ബ്ലേഡ്, നെയിൽ കട്ടർ എന്നിവ പോലെയുള്ള മൂർച്ചയുള്ള വസ്തുക്കൾ ഹാൻഡ് ലഗേജിൽ അനുവദിക്കില്ല
വെള്ളം, ഷാംപൂ, സോസ്, അച്ചാർ, പെർഫ്യൂം തുടങ്ങിയ ദ്രാവകങ്ങളിൽ ഏതാണെങ്കിലും 100 മില്ലിയിൽ കൂടാൻ പാടില്ല
ഇ-സിഗരറ്റുകളും വേപ്പുകളും സുരക്ഷാ പരിശോധനയിൽ കണ്ടുകെട്ടും. പിഴ ഈടാക്കാൻ പോലും ഇത് കാരണമായേക്കും
തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ലൈറ്ററോ തീപ്പെട്ടിയോ പോലെ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവ അനുവദിക്കില്ല
160 വാട്ട്-അവറിൽ കൂടുതലുള്ള പവർ ബാങ്കിനും ബാറ്ററികൾക്കും ഹാൻഡ് ബാഗിൽ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
ചുറ്റികകൾ, സ്ക്രൂഡ്രൈവറുകൾ, പ്ലയർ പോലെയുള്ള ടൂളുകൾ ഹാൻഡ് ലഗേജിൽ അനുവദിക്കില്ല
ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്ക്, ടെന്നീസ് റാക്കറ്റ്, ഡംബെല്ല്, സ്കിപ്പിംഗ് റോപ്പുകൾ പോലെയുള്ള വസ്തുക്കൾ അനുവദിക്കാറില്ല
വലിയ ഡിയോഡറന്റ് ക്യാനുകൾ, ഹെയർ സ്‌പ്രേ, കീടനാശിനി സ്‌പ്രേ തുടങ്ങിയ പ്രഷർ അടങ്ങിയ കുപ്പികൾ അനുവദിക്കില്ല