Asianet News MalayalamAsianet News Malayalam

ജാമിയ മിലിയ പ്രക്ഷോഭം: അയ്ഷ റെന്നയുടെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

ഇത് സംബന്ധിച്ച് അയ്ഷ റെന്ന ട്വിറ്ററില്‍ പോസ്റ്റ ഇട്ടു. സംഘപരിവാര്‍ ഐടി സെല്‍ നടത്തിയ വിദ്വേഷണ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഇത് സംഭവിച്ചത് എന്നാണ് അയ്ഷ റെന്ന ആരോപിക്കുന്നത്.

Aysha Renna facebook account blocked by facebook on community standards violation
Author
Jamia Millia Islamia, First Published Dec 17, 2019, 8:53 PM IST

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സമരത്തിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാര്‍ത്ഥിക്കെതിരെ ഫേസ്ബുക്ക് നടപടി. അയ്ഷ റെന്ന എന്ന വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടാണ് ഒരു മാസത്തേക്ക് ഫേസ്ബുക്ക് തടഞ്ഞുവച്ചത്. കമ്യൂണിറ്റി സ്റ്റാന്‍റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നു എന്നാണ്  അയ്ഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം.

ഇത് സംബന്ധിച്ച് അയ്ഷ റെന്ന ട്വിറ്ററില്‍ പോസ്റ്റ ഇട്ടു. സംഘപരിവാര്‍ ഐടി സെല്‍ നടത്തിയ വിദ്വേഷണ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഇത് സംഭവിച്ചത് എന്നാണ് അയ്ഷ റെന്ന ആരോപിക്കുന്നത്. ഈ വിലക്കിലൂടെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യാം ഇന്നും ഇവര്‍ പറയുന്നു.

അതേ സമയം പോസ്റ്റുകളെ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഭാഗമായി പരിശോധനകള്‍ക്കായി ഫേസ്ബുക്ക് ഇത്തരം താത്കാലിക നടപടികള്‍ എടുക്കാറുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളായി അയ്ഷ റെന്ന അടക്കമുള്ള  ജാമിയ മിലിയ  സമരത്തില്‍ പങ്കെടുത്തവരുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios