കൊറോണ വൈറസ് കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു അപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഒരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ അപ്ലിക്കേഷന്‍ ലഭ്യമാകും. ഇപ്പോള്‍, ആപ്ലിക്കേഷന്റെ അടിസ്ഥാന പ്രോട്ടോടൈപ്പ് മാര്‍ച്ച് 30 നകം പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ഡവലപ്പര്‍മാരുടെ ലക്ഷ്യം.

ഡബ്ല്യുഎച്ച്ഒ മൈ ഹെല്‍ത്ത് എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കുമെന്നാണു റിപ്പോര്‍ട്ട്. ഡബ്ല്യുഎച്ച്ഒ കോവിഡ് ആപ്പ് കളക്ടീവ് എന്ന സന്നദ്ധ വിദഗ്ധരുടെ സംഘമാണ് പേര് നിര്‍ദ്ദേശിച്ചത്. മുന്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ് ജോലിക്കാരും ഡബ്ല്യുഎച്ച്ഒ ഉപദേശകരും അംബാസഡര്‍മാരും മറ്റ് വ്യവസായ വിദഗ്ധരും അടങ്ങുന്നതാണ് ടീം. ലോകാരോഗ്യസംഘടന ഒരു ഓപ്പണ്‍ സോഴ്‌സായാണ് ഈ ആപ്പ് നിര്‍മ്മിക്കുന്നത്.

കൊവിഡ് 19 പാന്‍ഡെമിക് സമയത്ത് ഉപയോക്താവിനെ വാര്‍ത്തകള്‍, നുറുങ്ങുകള്‍, അലേര്‍ട്ടുകള്‍ എന്നിവ അറിയിക്കുന്നതിനും അതിലേറെ വിവരങ്ങളും നല്‍കുന്നതിനാണ് അപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ആഴ്ച ആദ്യം, ലോകാരോഗ്യ സംഘടന അതിന്റെ ചാറ്റ്‌ബോട്ട് പുറത്തിറക്കി, ഇത് കൊറോണ വൈറസിനെക്കുറിച്ചുള്ള മിഥ്യാധാരണകളെ തകര്‍ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. കോവിഡ് 19 ന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ അതിന്റെ ഉപയോക്താക്കളെ ഒരു പരിധി വരെ ഇതു സഹായിക്കും. 

ലൊക്കേഷന്‍ ട്രെയ്‌സിംഗ് ഉപയോഗിച്ച് അപ്ലിക്കേഷന്‍ അതിന്റെ ഉപയോക്താവിനെ സഹായിക്കും. കോവിഡ് 19 ബാധിച്ച രോഗികള്‍ക്ക്, വൈറസിന്റെ വ്യാപനം നന്നായി മനസിലാക്കാന്‍ ആപ്ലിക്കേഷന്‍ ബാധിച്ച വ്യക്തിയുടെ സ്ഥാനം കണ്ടെത്താം. കോവിഡ് 19 ന്റെ വ്യാപനം നിയന്ത്രിക്കാന്‍ ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവ ഈ രീതി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ആപ്ലിക്കേഷന്‍ പ്രാരംഭ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗികമായ ആറ് ഭാഷകളില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് എന്നിവയാണ് ഇവ.