Asianet News MalayalamAsianet News Malayalam

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതു ഊര്‍ജ്ജം നല്‍കി 'ഹഡില്‍ കേരള' 2019 ന് സമാപനം

സ്റ്റാര്‍ട്ടപ്പുകളായ റിയോഡ് ലോജിക്സ് പ്രൈവറ്റ് ലിമിറ്റഡ്  പാദരക്ഷാ നിര്‍മ്മാതാക്കളായ  വികെസി ഗ്രൂപ്പുമായും ഗോ  ടെര്‍ഗാ, ഡീസ്ക്രൈബ്  ഡോട്ട് എഐ കാര്‍ വാടകയ്ക്കു നല്‍കുന്ന സേവനദാതാക്കളായ ഇന്‍ഡസ് ഗോയുമായും പെര്‍ഫിററ്, കോഡ് വെക്ടര്‍ ലാബ്സ് റീട്ടെയില്‍, ഫാഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പുമായും സഹകരണം ഉറപ്പിച്ചു. 

Curtains came down on the second edition of Huddle Kerala
Author
Kovalam Beach, First Published Sep 28, 2019, 8:29 PM IST

തിരുവനന്തപുരം: കേരളത്തിലെ അഞ്ചു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രമുഖ വ്യവസായങ്ങളുമായി സഹകരിക്കുന്നതിനുള്ള ധാരണകള്‍ക്ക് വഴിയൊരുക്കി ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ'ഹഡില്‍ കേരള' 2019 സമാപിച്ചു.

ആശയങ്ങള്‍ അവതരിപ്പിച്ച അന്‍പതു സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അഞ്ചു സ്റ്റാര്‍ട്ടപ്പുകളെ മികച്ച പരിഹാര നിര്‍ദ്ദേശങ്ങളുടെ പേരില്‍  വ്യവസായ പ്രമുഖര്‍ തെരെഞ്ഞെടുത്തു. ഈ കമ്പനികള്‍ തങ്ങള്‍ നേരിടുന്ന 12 പ്രശ്നങ്ങളാണ് അവസാന ഘട്ടത്തിലെ 50 സ്റ്റാര്‍ട്ടപ്പുകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചത്. 

സ്റ്റാര്‍ട്ടപ്പുകളായ റിയോഡ് ലോജിക്സ് പ്രൈവറ്റ് ലിമിറ്റഡ്  പാദരക്ഷാ നിര്‍മ്മാതാക്കളായ  വികെസി ഗ്രൂപ്പുമായും ഗോ  ടെര്‍ഗാ, ഡീസ്ക്രൈബ്  ഡോട്ട് എഐ കാര്‍ വാടകയ്ക്കു നല്‍കുന്ന സേവനദാതാക്കളായ ഇന്‍ഡസ് ഗോയുമായും പെര്‍ഫിററ്, കോഡ് വെക്ടര്‍ ലാബ്സ് റീട്ടെയില്‍, ഫാഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പുമായും സഹകരണം ഉറപ്പിച്ചു. 

സ്മാര്‍ട്ട് ഫാക്ടറി ഓട്ടോമേഷന്‍, കണ്ടീഷന്‍ മോണിറ്ററിംഗ്, പ്രെഡിക്റ്റീവ് മെയിന്‍റനന്‍സ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന റിയോഡ് ലോജിക്സ,് ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് ഇലക്ട്രാണിക് ഉല്‍പ്പന്ന നിര്‍മ്മാതാക്കളാണ്. റീട്ടെയില്‍ സൊലൂഷന്‍ ദാതാക്കളാണ് പെര്‍ഫിറ്റ്. മെഷീന്‍ ലേണിംഗ്, നിര്‍മ്മിതബുദ്ധി, നാച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ് എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ്  ഡീസ്ക്രൈബ്  ഡോട്ട് എഐ. 

 നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ബ്ലോക്ചെയില്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പാണ് ടെര്‍ഗ. ഇത് ബ്ലോക് ചെയിന്‍ അധിഷ്ഠിത നോ യുവര്‍ കസ്റ്റമര്‍, പെയ്മെന്‍റ് പ്ലാറ്റ് ഫോം, മറ്റു സംരംഭക പരിഹാരങ്ങളും പ്രദാനം ചെയ്യുന്നുന്നുണ്ട്. സാങ്കേതിക വിദ്യാ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളാണ് നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോഡ്വെക്ടര്‍ ലാബ്സ്.

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത   ദ്വിദിന സംഗമത്തില്‍ കെഎസ് യുഎം ഓപ്പോ, ഫ്യൂച്ചര്‍ ഗ്രൂപ്പ്, വാധ്വാനി ഫൗണ്ടേഷന്‍ എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചതിനുപുറമെയാണ് വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിനുള്ള വാഗ്ദാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്.

ഇന്‍റെര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തില്‍ ലോകരാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികവിദ്യാ വിദഗ്ധരും നയകര്‍ത്താക്കളും പ്രതിനിധികളും പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios