Asianet News MalayalamAsianet News Malayalam

കൊവിഡ്: സാംപിള്‍ പരിശോധിക്കാന്‍ വീട്ടില്‍ ആളെത്തും, വിവരങ്ങളിങ്ങനെ

പരീക്ഷണ വേളയില്‍ എടുത്ത സ്വാബ് ഒരു വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയത്തില്‍ (വിടിഎം) ശേഖരിക്കുകയും തണുത്ത ശൃംഖലയില്‍ തൈറോകെയര്‍ ലബോറട്ടറിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. സാമ്പിള്‍ ശേഖരിച്ച് 24 മുതല്‍ 48 മണിക്കൂര്‍ കഴിഞ്ഞ് പ്രാക്ടോ വെബ്‌സൈറ്റില്‍ രോഗികള്‍ക്ക് റിപ്പോര്‍ട്ട് ആക്‌സസ് ചെയ്യാന്‍ കഴിയും. 

E diagnostic firm KlinicApp starts home tests for coronavirus in Mumbai
Author
Mumbai, First Published Apr 2, 2020, 8:11 AM IST

മുംബൈ: കോവിഡ് 19 പരീക്ഷിക്കാന്‍ സൗകര്യമൊരുക്കി പ്രാക്‌റ്റോ എന്ന ഓണ്‍ലൈന്‍ കമ്പനി. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന വിധമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടെസ്റ്റ് ബുക്ക് ചെയ്യുക, കമ്പനി പ്രതിനിധി വീട്ടിലെത്തി സാംപിള്‍ പരിശോധിക്കും. റിസല്‍ട്ട് ഓണ്‍ലൈനായി അറിയാനാവും. കോവിഡ് 19 കണ്ടെത്തല്‍ പരിശോധന നടത്താന്‍ തൈറോകെയറുമായാണ് പ്രാക്‌റ്റോ സഹകരിക്കുന്നത്. ഇത് ഇന്ത്യന്‍ സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മുംബൈ നിവാസികള്‍ക്ക് മാത്രമേ ഈ സൗകര്യം ഇപ്പോള്‍ ആദ്യ ഘട്ടമായി ലഭ്യമാകൂ, താമസിയാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും.

ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഒരു ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍, ഡോക്ടര്‍ ഒപ്പിട്ട ടെസ്റ്റ് അഭ്യര്‍ത്ഥന ഫോം, ഒരു ഫോട്ടോ ഐഡി കാര്‍ഡ് എന്നിവ ഹാജരാക്കേണ്ടതുണ്ട്. ടെസ്റ്റിന് 4500 രൂപ വിലവരും, https://www.practo.com/covid-test അല്ലെങ്കില്‍ https://covid.thyrocare.com/. എന്നിവയില്‍ ബുക്ക് ചെയ്യാം.

ആപ്ലിക്കേഷനിലൂടെയോ വെബ്‌സൈറ്റിലൂടെയോ പരിശോധന ബുക്ക് ചെയ്തുകഴിഞ്ഞാല്‍, ഒരു ഫ്‌ളെബോടോമിസ്റ്റ് രോഗിയുടെ വീട്ടില്‍ നിന്ന് നേരിട്ട് സാമ്പിളുകള്‍ ശേഖരിക്കും, അതിനായി രോഗി പുറത്തുകടക്കേണ്ടതില്ല. പരീക്ഷണ വേളയില്‍ എടുത്ത സ്വാബ് ഒരു വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയത്തില്‍ (വിടിഎം) ശേഖരിക്കുകയും തണുത്ത ശൃംഖലയില്‍ തൈറോകെയര്‍ ലബോറട്ടറിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. സാമ്പിള്‍ ശേഖരിച്ച് 24 മുതല്‍ 48 മണിക്കൂര്‍ കഴിഞ്ഞ് പ്രാക്ടോ വെബ്‌സൈറ്റില്‍ രോഗികള്‍ക്ക് റിപ്പോര്‍ട്ട് ആക്‌സസ് ചെയ്യാന്‍ കഴിയും. 

പ്രാക്‌റ്റോയുടെ പുതിയ സംരംഭത്തെക്കുറിച്ച് സംസാരിച്ച ചീഫ് ഹെല്‍ത്ത് സ്ട്രാറ്റജി ഓഫീസര്‍ ഡോ. അലക്‌സാണ്ടര്‍ കുറുവില്ല പറഞ്ഞു, സ്‌കെയില്‍ കണ്ടെത്തുന്നതിനും കൊവിഡ്19 പകരുന്നത് തടയുന്നതിനും വ്യാപകമായ പരിശോധന നിര്‍ണായകമാണ്. അണുബാധയുടെ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ആര്‍ക്കും പരിശോധന നടത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്താന്‍, ലാബുകളുടെയും കേന്ദ്രങ്ങളുടെയും പട്ടിക വിപുലീകരിക്കുന്നതിന് സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ഈ പരിശോധനകളിലേക്കുള്ള ആക്‌സസ് ഒരു പ്രശ്‌നമല്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ തൈറോകെയറുമായി പങ്കാളികളായി. ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, ടെസ്റ്റിംഗ് അല്ലെങ്കില്‍ മെഡിസിന്‍ ഡെലിവറി എന്നിവയ്ക്കായി ആക്‌സസ് ചെയ്യാനായി പ്രാക്‌റ്റോയ്ക്ക് പരിഹരിക്കാനാകുന്ന അത്തരം കൂടുതല്‍ മേഖലകള്‍ തിരിച്ചറിയുന്നതിന് ഞങ്ങള്‍ അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. 

ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കാനാണ് പ്രാക്‌റ്റോയുടെ ശ്രമം. അതിനാല്‍ കൊറോണ ലക്ഷണങ്ങളുണ്ടെന്നു തോന്നുന്ന ഏതൊരാളും പ്രാക്‌റ്റോ വെബ്‌സൈറ്റിലേക്ക് പോയി ഒരു ടെസ്റ്റ് ബുക്ക് ചെയ്ത് ഫലങ്ങള്‍ക്കായി കാത്തിരിക്കുക.

Follow Us:
Download App:
  • android
  • ios