Asianet News MalayalamAsianet News Malayalam

എല്ലാ ഫോണുകള്‍ക്കും ഒരേ ചാര്‍ജര്‍: യൂറോപ്യന്‍ ആവശ്യം തള്ളി ആപ്പിള്‍

ഒരാഴ്ച മുന്‍പാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇതിനായി നിയമ നിര്‍മ്മാണത്തിന്‍റെ വക്കിലാണ് യൂറോപ്യന്‍ യൂണിയന്‍. 

EU Wants a Common Charger For All Smartphones But Apple is Not Impressed
Author
Apple Stevens Creek 1 (SC01), First Published Jan 24, 2020, 3:30 PM IST

സന്‍ഫ്രാന്‍സിസ്കോ: എല്ലാ ഫോണുകള്‍ക്കും ഒരേ ചാര്‍ജ്ജര്‍ എന്ന യൂറോപ്യന്‍ യൂണിയന്‍ ആഹ്വാനം തള്ളി ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരായ ആപ്പിള്‍. ആപ്പിള്‍ ഐഫോണില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ലൈറ്റനിംഗ് ചാര്‍ജിംഗ് സംവിധാനം തുടരാന്‍ തന്നെയാണ് ആപ്പിള്‍ ആലോചിക്കുന്നതെന്ന് ആപ്പിള്‍ ഔദ്യോഗികമായി അറിയിച്ചു. ആപ്പിള്‍ ഇത്തരം ഒരു നീക്കം നടത്തിയാല്‍ ലോകത്ത് ഇ-വേസ്റ്റ് വീണ്ടും കൂടുമെന്നാണ് ആപ്പിള്‍ അഭിപ്രായം.

ഒരാഴ്ച മുന്‍പാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് സ്മാര്‍ട്ട്ഫോണുകള്‍ക്കും, ടാബുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജര്‍ വേണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. ഇതിനായി നിയമ നിര്‍മ്മാണത്തിന്‍റെ വക്കിലാണ് യൂറോപ്യന്‍ യൂണിയന്‍. ഒട്ടുമിക്ക ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളും യുഎസ്ബി-സി ടൈപ്പിലേക്ക് അതിന്‍റെ ചാര്‍ജിംഗ് പോര്‍ട്ട് മാറ്റുന്നതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക ആപ്പിളിനെയായിരുന്നു. 

എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ കണക്ടര്‍ എന്നത് ഈ രംഗത്തെ ഗവേഷണങ്ങളെ പിന്നോട്ടടിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു, ഇത് മാത്രമല്ല ഉപയോക്താക്കള്‍ക്കും,യൂറോപ്യന്‍ യൂണിയനും സാമ്പത്തികമായും മൊത്തമായും ഗുണകരമാകുന്ന ഒരു തീരുമാനമായിരിക്കില്ല ഇത് - ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

അതിനൊപ്പം തന്നെ ഇപ്പോള്‍ തന്നെ ഈ മേഖല സി-ടൈപ്പ് ചാര്‍ജിംഗിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത്തരം ഒരു കാര്യത്തിനായി പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും ആപ്പിള്‍ പറയുന്നു, യൂറോപ്യന്‍ യൂണിയന്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള ഈ മേഖലയുടെ ശക്തിയെ മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ആപ്പിള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios