Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് കറന്‍സി 'ലിബ്രയ്ക്ക്' വന്‍ തിരിച്ചടി; ഫേസ്ബുക്കിന് പണി പാളുന്നോ.!

ലി​​​​ബ്ര​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​ൻ ഫേ​​​​സ്ബു​​​​ക്ക് സി​​​​ഇ​​​​ഒ മാ​​​​ർ​​​​ക്ക് സ​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​നെ യു​​​​എ​​​​സ് ഹൗ​​​​സ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ക​​​​മ്മി​​​​റ്റി വി​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Facebook Led Libra Forms Governing Council After Big-Name Departures
Author
Facebook, First Published Oct 16, 2019, 10:05 PM IST

സന്‍ഫ്രാന്‍സിസ്കോ: പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും മുന്‍പേ പ്രതിസന്ധിയില്‍പ്പെട്ട് ഫേസ്ബുക്കിന്‍റെ ക്രിപ്റ്റോ കറന്‍സി പദ്ധതി ലിബ്ര. ലി​​​​ബ്ര​​​​യു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചിരിക്കുകയാണ് ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ അതികായന്മാരായ വീ​​സ​​​​യും മാ​​​​സ്റ്റ​​​​ർ​​ കാ​​​​ർ​​​​ഡും. ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ലി​​​​ബ്ര അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ യോ​​​​ഗം ജ​​​​നീ​​​​വ​​​​യി​​​​ൽ ന​​​​ട​​​​ക്കാ​​​​ൻ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​ടെ വി​​​ട​​​വാ​​​ങ്ങ​​​ൽ പ്ര​​​ഖ്യാ​​​പ​​​നം. 

നേ​​​​ര​​​​ത്തേ പെ​​​​യ്പാ​​​​ൽ, ഇ​​​​ബെ, സ്ട്രൈ​​​​പ് എ​​​​ന്നീ ക​​​​മ്പനികളും ലി​​​​ബ്ര വി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ലി​​​​ബ്ര​​​​യ്ക്കെ​​​​തി​​​​രേ അ​​​മേ​​​രി​​​ക്ക​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​തി​​​​ർ​​​​പ്പ് ശ​​​​ക്ത​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ഈ കമ്പനികളുടെ പി​​​​ന്മാ​​​​റ്റം. ലി​​​​ബ്ര​​​​യി​​​​ൽ തു​​​​ട​​​​രേ​​​​ണ്ട​​​​തി​​​​ല്ല എ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തെ മാ​​​​നി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും പ​​​​ദ്ധ​​​​തി ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ​​​​ത​​​​ന്നെ മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്നും ലി​​​​ബ്ര​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഫേ​​​​സ്ബു​​​​ക്ക് എ​​​​ക്സി​​​​ക്യൂ​​ട്ടീ​​​​വ് ഡേ​​​​വി​​​​ഡ് മാ​​​​ർ​​​​ക്ക​​​​സ് പ​​​​റ​​​​ഞ്ഞു.​

ലി​​​​ബ്ര​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​ൻ ഫേ​​​​സ്ബു​​​​ക്ക് സി​​​​ഇ​​​​ഒ മാ​​​​ർ​​​​ക്ക് സ​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​നെ യു​​​​എ​​​​സ് ഹൗ​​​​സ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ക​​​​മ്മി​​​​റ്റി വി​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​മാ​​​​സം ഒ​​​​ടു​​​​വി​​​​ലാ​​​​കും സ​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗു​​​മാ​​​യു​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ക. അ​​​​തേ​​​​സ​​​​മ​​​​യം, യൂബര്‍, സ്പോ​​​​ട്ടി​​​​ഫൈ, ലി​​​​ഫ്റ്റ്, വോ​​​​ഡാ​​​​ഫോ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ ലി​​​​ബ്ര​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ലി​​​​ബ്ര അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നി​​​​ൽ തു​​​​ട​​​​രു​​​​ക​​​യാ​​​ണ്. 

ജ​​​നീ​​​വ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ലി​​​ബ്ര അ​​​സോ​​​സി​​​യേ​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​നു​ ശേ​​​ഷം ലി​​​ബ്ര​​​യു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ളു​​​ടെ ഔദ്യോ​​​ഗി​​​ക പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ലി​​​ബ്ര അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ജൂ​​​​ണി​​​​ലാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ ക്രി​​​​പ്റ്റോ ​​ക​​​​റ​​​​ൻ​​​​സി​​​​യാ​​​​യ ലി​​​​ബ്ര പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കു​​ പോ​​​​ലും ആ​​​​ശ്ര​​​​യി​​​​ക്കാ​​​​വു​​​​ന്ന ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന​​​​മെ​​​​ന്നാ​​​​ണ് ലി​​​​ബ്ര​​​​യെ​​​​ക്കു​​​​റി​​​​ച്ചു ഫേ​​​​സ്ബു​​​​ക്ക് പ​​​​റ​​​ഞ്ഞ​​​ത്. 

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ രം​​​ഗ​​​ത്തു ത​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ​​​ലി​​​യ സ്വീ​​​കാ​​​ര്യ​​​ത ലി​​​ബ്ര​​​യ്ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ക്കാ​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലും ഫേസ്ബുക്കിനുണ്ടായിരുന്നു. എ​​​ന്നാ​​​ൽ, വി​​​മ​​​ർ​​​ശ​​​ന​​​ശ​​​ര​​​ങ്ങ​​​ളാ​​​ണ് ലി​​​ബ്ര​​​യെ വ​​​ര​​​വേ​​​റ്റ​​​ത്. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ലിബ്ര നിയമ വിധേയമാകില്ല എന്നതാണ് ഏറ്റവും ഒടുവിലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Follow Us:
Download App:
  • android
  • ios