Asianet News MalayalamAsianet News Malayalam

ഇനി ഗൂഗിള്‍ എല്ലാം വായിച്ചു കേള്‍പ്പിക്കും, വായിച്ചു വിഷമിക്കേണ്ട, ഇന്ത്യയില്‍ 11 ഭാഷകളില്‍

ഒരു വെബ് പേജില്‍ ഭാഷ അറിയാത്ത ആളുകള്‍ക്ക്, അല്ലെങ്കില്‍ കാഴ്ച വൈകല്യമുള്ള ആളുക തുടങ്ങിയ ആര്‍ക്കും ഈ സവിശേഷത പ്രയോജനകരമാണ്. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റിന് 42 ഭാഷകളിലേക്ക് ഉള്ളടക്കം വിവര്‍ത്തനം ചെയ്യാന്‍ കഴിയും

Google Assistant on Android can now read entire web pages to you
Author
Googleplex, First Published Mar 6, 2020, 5:05 PM IST

ദില്ലി: സൈബര്‍ ലോകത്തെ ദൈര്‍ഘ്യമേറിയ വായനകള്‍ മടുക്കുന്നവര്‍ക്കായി ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പുതിയ സഹായസവിശേഷത എത്തിയിരിക്കുന്നു. ഇനി നിങ്ങള്‍ വായിച്ച് വിഷമിക്കേണ്ട, എല്ലാം നല്ല മനോഹരമായി കേള്‍ക്കാം. ഇതിനു വേണ്ടിയുള്ള ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ 'റീഡ് ഇറ്റ്' സവിശേഷത മാര്‍ച്ച് മുതല്‍ ആരംഭിക്കുന്നു. ഒപ്പം ഇതിന്‍റെ സഹായത്തോടെ ദൈര്‍ഘ്യമേറിയ വെബ് പേജുകള്‍ കേള്‍ക്കാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദൈര്‍ഘ്യമേറിയ ലേഖനങ്ങള്‍, വാര്‍ത്തകള്‍, ബ്ലോഗുകള്‍ തുടങ്ങിയവയെന്തും നിങ്ങള്‍ മറ്റൊരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് മനോഹരമായി തന്നെ കേള്‍ക്കാനാവും. ഇതിനുള്ള നിര്‍ദ്ദേശം ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്‍റിനോട് പറഞ്ഞാല്‍ മാത്രം മതി.

ഒരു വെബ് പേജില്‍ ഭാഷ അറിയാത്ത ആളുകള്‍ക്ക്, അല്ലെങ്കില്‍ കാഴ്ച വൈകല്യമുള്ള ആളുക തുടങ്ങിയ ആര്‍ക്കും ഈ സവിശേഷത പ്രയോജനകരമാണ്. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റിന് 42 ഭാഷകളിലേക്ക് ഉള്ളടക്കം വിവര്‍ത്തനം ചെയ്യാന്‍ കഴിയും, അതില്‍ 11 എണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കും. എന്നിരുന്നാലും, നിലവില്‍, റീഡ് ഇറ്റ് സവിശേഷത ഇംഗ്ലീഷില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. സവിശേഷതയില്‍ മറ്റ് ഭാഷകള്‍ക്കുള്ള പിന്തുണ ഉടന്‍ പ്രാപ്തമാക്കും.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ (സിഇഎസ്) ജനുവരിയില്‍ ഗൂഗിള്‍ ഈ സവിശേഷതയെക്കുറിച്ച് ഒരു പ്രിവ്യൂ നല്‍കിയിരുന്നു. വൈഫൈ, ഇന്റര്‍നെറ്റ് ഡാറ്റ എന്നിവ കൂടാതെ 2 ജി ഡാറ്റയിലും ഈ സവിശേഷത പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. വിവര്‍ത്തന സവിശേഷത ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ പേജ് വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കും. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, സ്പീച്ച് സിന്തസിസ് എഐ തുടങ്ങിയ സാങ്കേതികവിദ്യകള്‍ കമ്പനി ഉപയോഗിക്കും.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിങ്ങള്‍ക്ക് ഈ സവിശേഷത എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം എന്നു നോക്കാം. പ്ലേ സ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ അസിസ്റ്റന്റിനെ ഡണ്‍ലോഡ് ചെയ്യുക. നിര്‍ദ്ദിഷ്ട പേജ് വായിക്കാന്‍ നിങ്ങള്‍ ഗൂഗിളിനോട് നിര്‍ദ്ദേശിക്കുമ്പോള്‍, ഗൂഗിള്‍ അസിസ്റ്റന്റ് അത് വായിക്കാന്‍ തുടങ്ങും. ഇത് വാചകം വായിക്കുമ്പോള്‍ പേജ് യാന്ത്രികമായി സ്‌ക്രോള്‍ ചെയ്യും. വാചകത്തില്‍ നിങ്ങള്‍ എത്ര ദൂരം എത്തിയെന്നത് ഓര്‍മ്മിക്കാന്‍ വായിച്ച ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്തു സഹായിക്കുകയും ചെയ്യും.

മാത്രമല്ല, ഉപയോക്താവിന്റെ ഇഷ്ടാനുസരണം നിങ്ങള്‍ക്ക് വായനാ വേഗതയും നിയന്ത്രിക്കാന്‍ കഴിയും. അതിനാല്‍, അസിസ്റ്റന്റ് നിങ്ങള്‍ക്കായി ഒരു പാചകക്കുറിപ്പ് വായിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് എല്ലാ ഘട്ടങ്ങളും പിന്തുടരാനുള്ള വേഗത ഇതില്‍ സെറ്റ് ചെയ്യാം. ഏതെങ്കിലും വെബ് മാനേജര്‍ അല്ലെങ്കില്‍ വെബ്‌സൈറ്റ് ഉടമ ഗൂഗിള്‍ അസിസ്റ്റന്റ് തങ്ങളുടെ ഒരു പേജ് ഉച്ചത്തില്‍ വായിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഇത് 'ഉറക്കെ വായിക്കേണ്ട പേജല്ല' എന്ന കൊടുത്താല്‍ മതിയാവും. അസിസ്റ്റന്റില്‍ നിന്നും ഉറക്കെ വായിക്കാനുള്ള പിന്തുണ അത് ഒഴിവാക്കും.

വലിയൊരു പരിമിതി വാചകത്തിലെ അക്ഷരത്തെറ്റുകളെ സംബന്ധിച്ചിടത്തോളമാണ്. ഗൂഗിള്‍ അസിസ്റ്റന്റ് അക്ഷരത്തെറ്റുകള്‍, എഡിറ്റുചെയ്തവ തുടങ്ങിയതൊക്കെയും നിലവില്‍ വായിക്കില്ല. അസിസ്റ്റന്റ് ലിങ്കുകള്‍, ബട്ടണുകള്‍, മെനുകള്‍ എന്നിവയിലൂടെ കടന്ന് വായനക്കാരന് വെബ്‌പേജിലെ ഉള്ളടക്കത്തിലൂടെ മാത്രം പോകുന്നത് ഇത് ലളിതമാക്കുന്നു.

Follow Us:
Download App:
  • android
  • ios