Asianet News MalayalamAsianet News Malayalam

കൊവിഡ്: ജിയോ വക സൗജന്യ കോള്‍, എസ്എംഎസ്, വിശദാംശങ്ങളിങ്ങനെ

 ജിയോ നിരവധി ബാങ്കുകളുമായി സഹകരിച്ച് എടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് സൗകര്യം ഒരുക്കിയിരുന്നു. ഫോണ്‍ വാലറ്റുകള്‍, യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മുമ്പ് ഫോണുകള്‍ റീചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. 

JioPhone Users Get 100 Call Mins 100 SMS for Free Until April 17 from Reliance Jio
Author
Mumbai, First Published Apr 2, 2020, 8:23 AM IST

മുംബൈ: സൗജന്യ കോളിങ്ങും എസ്എംഎസും നല്‍കി കൊവിഡിനെതിരേയുള്ള യുദ്ധത്തില്‍ ജിയോയും പങ്കാളികളാവുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കുന്നതിനായി, റിലയന്‍സ് ജിയോ തങ്ങളുടെ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 17 വരെ 100 മിനിറ്റ് സൗജന്യ കോളിംഗും എസ്എംഎസും നല്‍കും. വാലിഡിറ്റി തീര്‍ന്നുപോയാലും വരിക്കാര്‍ക്ക് ഇന്‍കമിംഗ് കോളുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. പ്രീപെയ്ഡ് പായ്ക്കിന്‍റെ. 100 മിനിറ്റ് സൗജന്യ കോളിംഗ്, സൗജന്യ എസ്എംഎസ് സൗകര്യം ഇന്ത്യയിലെവിടെ നിന്നും എല്ലാ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. 10x ബെനിഫിറ്റ് പ്ലാന്‍ എന്ന നിലയിലാണ് ഈ പ്രഖ്യാപനം.

നേരത്തെ, ജിയോ നിരവധി ബാങ്കുകളുമായി സഹകരിച്ച് എടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് സൗകര്യം ഒരുക്കിയിരുന്നു. ഫോണ്‍ വാലറ്റുകള്‍, യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മുമ്പ് ഫോണുകള്‍ റീചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ ജിയോ അതിന്റെ വരിക്കാര്‍ക്ക് മറ്റൊരു ഓപ്ഷന്‍ കൂടി നല്‍കുന്നത്. 

ജിയോയ്ക്കു പുറമേ എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയും ഉപയോക്താക്കള്‍ക്ക് ഏപ്രില്‍ 17 വരെ സൗജന്യ പ്ലാനുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലുടനീളം 80 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ഏപ്രില്‍ 17 വരെ നീട്ടിയതായി എയര്‍ടെല്‍ അറിയിച്ചു. പ്രീപെയ്ഡ് അക്കൗണ്ടുകളില്‍ പത്ത് രൂപ ക്രെഡിറ്റ് ചെയ്യുമെന്നും പ്രാഥമികമായി താഴ്ന്ന വരുമാനമുള്ള മൊബൈല്‍ ഉപഭോക്താക്കളാണെന്നും അവര്‍ വെളിപ്പെടുത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഠിനമായി കഷ്ടപ്പെടുന്ന നിരവധി കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ഇത് കാര്യങ്ങള്‍ എളുപ്പമാക്കും.

ബിഎസ്എന്‍എല്‍ ഏപ്രില്‍ 20 വരെ സിമ്മുകളിന്മേലുള്ള സേവനങ്ങളൊന്നും നിര്‍ത്തലാക്കില്ലെന്ന് ഇലക്ട്രോണിക്‌സ്, ഐടി, കമ്മ്യൂണിക്കേഷന്‍സ്, ലോ & ജസ്റ്റിസ് മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. അധിക ആനുകൂല്യമായി പാവപ്പെട്ടവരുടെയും ദരിദ്രരുടെയും അക്കൗണ്ടുകളില്‍ 10 രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് പാക്കുകളുടെ വാലിഡിറ്റി വര്‍ദ്ധിപ്പിക്കുമെന്ന് വോഡഫോണും പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 10 രൂപ കമ്പനി ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios