Asianet News MalayalamAsianet News Malayalam

5ജി സ്പെക്ട്രം ലേ​ലം; തറവില നിശ്ചയിച്ചു; അവസാന അടി സാധാരണ മൊബൈല്‍ ഉപയോക്താക്കള്‍ക്കോ?

ലേ​ലം ചെ​യ്യു​ന്ന 8300 മെ​ഗാ ഹെ​ർ​ട്സി​ൽ 6050 ഉം 5​ജി സേ​വ​ന​ങ്ങ​ൾ​ക്കാ​യാ​ണ്. 5ജി​ക്കു ഇ​ത് 3300-3600 മെ​ഗാ ഹെ​ർ​ട്സ് മേ​ഖ​ല​യി​ലു​ള്ള സ്പെ​ക്‌​ട്ര​മാ​ണ്. ഇ​ത് 20 മെ​ഗാ​ഹെ​ർ​ട്സി​ന്‍റെ ബ്ലോ​ക്കു​ക​ളാ​യി​ട്ടാ​ണു ലേ​ലം ചെ​യ്യു​ക. ഒ​രു മെ​ഗാ​ഹെ​ർ​ട്സി​ന് 492 കോ​ടി രൂ​പ​യാ​ണു ത​റ​വി​ല. 

Next spectrum auction likely in April-June 2020
Author
New Delhi, First Published Dec 31, 2019, 8:45 PM IST

ദില്ലി: മാ​ർ​ച്ച് - ഏ​പ്രി​ലി​ൽ ന​ട​ത്താ​ൻ പോ​കു​ന്ന രാജ്യത്തെ 5ജി സ്പെക്ട്രം ലേ​ല​ത്തി​ൽ 8300 മെ​ഗാ ഹെ​ർ​ട്സ് സ്പെ​ക്‌​ട്രം വി​ല്ക്കും. 22 സ​ർ​ക്കി​ളു​ക​ളി​ലും കൂ​ടി 5,22,850 കോ​ടി രൂ​പ​യാ​ണ് ഇ​ത്ര​യും സ്പെ​ക്‌​ട്ര​ത്തി​നു ത​റ​വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യയു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള ത​റ​വി​ല​യാ​ണി​ത്. ഇ​ന്ന​ലെ ചേ​ർ​ന്ന ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്മീ​ഷ​ൻ (ഡി​സി​സി) ഈ ​വി​ല അം​ഗീ​ക​രി​ച്ചു. സ്പെ​ക്‌​ട്രം വി​ല കു​റ​യ്ക്കു​ന്ന​ത് ആ​ലോ​ചി​ക്കാ​മെ​ന്ന് ഒ​ക്ടോ​ബ​റി​ൽ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

ലേ​ലം ചെ​യ്യു​ന്ന 8300 മെ​ഗാ ഹെ​ർ​ട്സി​ൽ 6050 ഉം 5​ജി സേ​വ​ന​ങ്ങ​ൾ​ക്കാ​യാ​ണ്. 5ജി​ക്കു ഇ​ത് 3300-3600 മെ​ഗാ ഹെ​ർ​ട്സ് മേ​ഖ​ല​യി​ലു​ള്ള സ്പെ​ക്‌​ട്ര​മാ​ണ്. ഇ​ത് 20 മെ​ഗാ​ഹെ​ർ​ട്സി​ന്‍റെ ബ്ലോ​ക്കു​ക​ളാ​യി​ട്ടാ​ണു ലേ​ലം ചെ​യ്യു​ക. ഒ​രു മെ​ഗാ​ഹെ​ർ​ട്സി​ന് 492 കോ​ടി രൂ​പ​യാ​ണു ത​റ​വി​ല. ഇ​ത് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​തി​ലും വ​ള​രെ കൂ​ടി​യ നി​ര​ക്കാ​ണ്. ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ഈ ​സ്പെ​ക്‌​ട്ര​ത്തി​നു​ 131 കോ​ടി​യേ വി​ല ഉ​ള്ളൂ. 

എ​യ​ർ​ടെ​ലി​നും വോ​ഡ​ഫോ​ൺ ഐ​ഡി​യ​യ്ക്കും ക്ഷീ​ണ​മു​ണ്ടാ​ക്കു​ന്ന​താ​ണു പു​തി​യ തീ​രു​മാ​നം. മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ വ​ല​ഞ്ഞു​നി​ൽ​ക്കു​ന്ന അ​വ​ർ​ക്കു സ്പെ​ക്‌​ട്രം വാ​ങ്ങാ​ൻ പ​ണം ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മ​ല്ല. റി​ലയ​ൻ​സ് ജ​യോ​യ്ക്ക് ലേ​ലം ഇ​പ്പോ​ൾ ന​ട​ക്ക​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം. പുതിയ വിലയോടെ ഇന്ത്യയില്‍ 5ജി സേവനം എത്തിയാല്‍ തന്നെ അത് ഉപയോക്താവില്‍ എത്തുമ്പോള്‍ വില വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

ഒ​രു ജിഗാ ഹെ​ർ​ട്സി​ൽ താ​ഴെ​യാ​ണു വാ​ങ്ങു​ന്ന​തെ​ങ്കി​ൽ ലേ​ല​ത്തു​ക​യു​ടെ നാ​ലി​ലൊ​ന്ന് ഉ​ട​നേ അ​ട​യ്ക്ക​ണം എന്നാണ് വ്യവസ്ഥ. അ​തി​ൽ കൂ​ടു​ത​ലാ​യാ​ൽ 50 ശ​ത​മാ​നം അ​ട​യ്ക്ക​ണം. ബാ​ക്കി മൂ​ന്നാം വ​ർ​ഷം മു​ത​ൽ 16 വാ​ർ​ഷി​ക ത​വ​ണ​ക​ളാ​യി ന​ൽ​കി​യാ​ൽ മ​തി. 2016ൽ 11485 ​കോ​ടി രൂ​പ നി​ശ്ച​യി​ച്ച 700 മെ​ഗാ ഹെ​ർ​ട്സ് ബാ​ൻ​ഡി​ലു​ള്ള സ്പെ​ക്‌​ട്ര​ത്തി​ന് ഇ​പ്പോ​ൾ 6568 കോ​ടി രൂ​പ​യേ വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ളൂ. 

4ജി ​എ​ൽ​ടി​ഇ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​ണ് അ​വ. 800 മെ​ഗാ​ഹെ​ർ​ട്സ്, 900 മെ​ഗാ​ഹെ​ർ​ട്സ് ബാ​ൻ​ഡു​ക​ളി​ലെ സ്പെ​ക്‌​ട്ര​ത്തി​നു വി​ല 2016ലേ​തി​ൽ​നി​ന്നു ഗ​ണ്യ​മാ​യി കു​റ​ച്ചു. 2016 ൽ ​ല​ക്ഷ്യ​മി​ട്ട തു​ക ലേ​ല​ത്തി​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല. 
 

Follow Us:
Download App:
  • android
  • ios