Asianet News MalayalamAsianet News Malayalam

കൊറോണക്കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ് 'സൂം'; കാരണം ഇതാണ്

സൂമിന്റെ അടിസ്ഥാന പതിപ്പ് 50 പങ്കാളികളെ വരെ ഒരു വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ ചേരാന്‍ അനുവദിക്കുന്നു. രസകരമെന്നു പറയട്ടെ, നിലവില്‍ വിപണിയില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഒരു കോളില്‍ ചേരാന്‍ അനുവദിക്കുന്ന ഒരേയൊരു അപ്ലിക്കേഷനാണ് സൂം. 

The best video call apps to use while youre social distancing
Author
New Delhi, First Published Apr 1, 2020, 8:37 AM IST

ദില്ലി: സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നിട്ടും ഈ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷന്‍ ഈ കൊറോണക്കാലത്ത് ഒന്നാമതായി. ഇന്ത്യയില്‍ കൊറോണയെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ച ആപ്ലിക്കേഷനാണിത്. സൂം എന്നാണ് ഇതിന്റെ പേര്. ഇതിപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായി സൂമിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡുചെയ്ത അന്‍ഡ്രോയിഡ് അപ്ലിക്കേഷനാണ് സൂം അപ്ലിക്കേഷന്‍.

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ വാട്ട്‌സ്ആപ്പ്, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവപോലുള്ള നിരവധി ജനപ്രിയ വിനോദ ആപ്ലിക്കേഷനുകളെയാണ് സൂം മറികടന്നിരിക്കുന്നത്. സൂമിന്റെ അടിസ്ഥാന പതിപ്പ് 50 പങ്കാളികളെ വരെ ഒരു വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ ചേരാന്‍ അനുവദിക്കുന്നു. രസകരമെന്നു പറയട്ടെ, നിലവില്‍ വിപണിയില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഒരു കോളില്‍ ചേരാന്‍ അനുവദിക്കുന്ന ഒരേയൊരു അപ്ലിക്കേഷനാണ് സൂം. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് ഒറ്റരാത്രികൊണ്ട് ഏറ്റവും പ്രിയങ്കരമായ അപ്ലിക്കേഷനായി ഇത് മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇതുവരെ പ്ലേ സ്‌റ്റോറില്‍ 50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഇവര്‍ക്കുണ്ട്, മാത്രമല്ല അവയുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

അതേസമയം, ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടും വാട്‌സ്ആപ്പ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജ്യത്ത് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ആപ്ലിക്കേഷന്‍ എല്ലായ്‌പ്പോഴും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു ഇതുവരെ.

കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ നിന്ന് വളരെയധികം പ്രയോജനം നേടിയ ടെക് കമ്പനികളിലൊന്നാണ് സൂം, അതിനാല്‍ ക്വാറന്റൈന്‍ സമ്പദ്‌വ്യവസ്ഥയുടെ രാജാവ് എന്ന് അഡ്‌വീക്ക് അതിനെ വിശേഷിപ്പിച്ചു. വീട്ടില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതിനാല്‍, വിദൂര വര്‍ക്കിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്‌റ്റ്വെയര്‍ എന്നിവയില്‍ പ്രത്യേകതയുള്ളതിനാല്‍ സൂം ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന അപ്ലിക്കേഷനായി.

ഒരു ഉപയോക്താവിന് ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഈ ആപ്ലിക്കേഷന്‍ ഉപയോക്തൃ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നുവെന്ന് ഒരു ടെക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇവര്‍ സംശയദൃഷ്ടിയിലായിരുന്നു. എന്നിരുന്നാലും, സ്വകാര്യ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നത് തടയാന്‍ സൂം ഒരു അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന സവിശേഷതകള്‍ നടപ്പിലാക്കുന്നതിനുള്ള പ്രോട്ടോക്കോളുകളും പ്രക്രിയകളും കമ്പനി അവലോകനം ചെയ്യുകയാണെന്ന് സ്ഥാപകനായ എറിക് യുവാന്‍ തന്റെ ബ്ലോഗില്‍ വ്യക്തമാക്കി. 'സൂം അതിന്റെ ഉപയോക്താക്കളുടെ സ്വകാര്യതയെ ഗൗരവമായി കാണുന്നു. ഫേസ്ബുക്കിന്റെ എസ്ഡികെ ഉപയോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ വരുത്തിയ ഒരു മാറ്റം പങ്കിടാന്‍ ആഗ്രഹിക്കുന്നു. 

ഐഒഎസിനായുള്ള ഫേസ്ബുക്ക് എസ്ഡികെ (സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് കിറ്റ്) ഉപയോഗിച്ച് ഞങ്ങള്‍ ആദ്യം ഫേസ്ബുക്ക് സവിശേഷത ഉപയോഗിച്ച് ലോഗിന്‍ നടപ്പിലാക്കി. എന്നാല്‍ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഞങ്ങളുടെ പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് മറ്റൊരു സൗകര്യപ്രദമായ മാര്‍ഗം നല്‍കുന്നതിന്, തീരുമാനിച്ചു. ഈ മാറ്റങ്ങള്‍ കൈവരിക്കാനായി ഉപയോക്താക്കള്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ലഭ്യമാകുമ്പോള്‍ അത് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്, യുവാന്‍ എഴുതി.

Follow Us:
Download App:
  • android
  • ios