Asianet News MalayalamAsianet News Malayalam

വോഡഫോണ്‍ 997 രൂപ പ്ലാന്‍ അവതരിപ്പിച്ചു: ആനുകൂല്യങ്ങള്‍ ഇങ്ങനെ

180 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. 

Vodafone brings new Rs 997 long-term prepaid plan Here what it offers
Author
Vodafone, First Published Jan 21, 2020, 12:17 AM IST

ദില്ലി: വോഡഫോണ്‍ ഉപയോക്താക്കള്‍ക്കു സന്തോഷവാര്‍ത്ത. ഇത്തവണ ഇത് ഒരു ദീര്‍ഘകാല പദ്ധതിയാണ്. 2019 ല്‍ വില വര്‍ദ്ധിപ്പിച്ചതുമുതല്‍ കമ്പനി നിരന്തരം പുതിയ താരിഫ് പ്ലാനുകളുമായി വരുന്നു. രണ്ട് ബജറ്റ് പ്ലാനുകള്‍ 99 രൂപയും 555 രൂപയും അവതരിപ്പിച്ച ശേഷം വോഡഫോണ്‍ ഇപ്പോള്‍ 997 രൂപ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു.

180 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. എല്ലാ മാസവുമുള്ള ബുദ്ധിമുട്ടേറിയ റീചാര്‍ജ് പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഒരു മികച്ച പരിഹാരമായി പ്രവര്‍ത്തിക്കുന്നു. ഇത് തിരഞ്ഞെടുക്കുന്നതിലൂടെ, വര്‍ഷത്തില്‍ രണ്ടുതവണ മാത്രം നമ്പര്‍ റീചാര്‍ജ് ചെയ്താല്‍ മതിയാവും. സമാനമായ ഇന്റര്‍നെറ്റും കോള്‍ ആനുകൂല്യവും വാഗ്ദാനം ചെയ്യുന്ന 84 ദിവസത്തേക്ക് മാത്രമുള്ള പ്ലാനിന് 599 രൂപ നല്‍കിയാല്‍ മതിയാവും. 

ഫോണുകളില്‍ ഇന്റര്‍നെറ്റ് സര്‍ഫിംഗ് ചെയ്യുന്ന കൂടുതല്‍ സമയവും 997 പ്ലാന്‍ നല്ലതാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഒരു വര്‍ഷം 1994 രൂപ ചെലവഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് 1499 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാനിലേക്ക് പോകാം, ഇത് 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്, കൂടാതെ 24 ജിബി 4 ജി ഡാറ്റയും പരിധിയില്ലാത്ത കോളിംഗും വാഗ്ദാനം ചെയ്യുന്നു. 3600 എസ്എംഎസും വോഡഫോണ്‍ പ്ലേയിലേക്കും സീ 5 സബ്‌സ്‌ക്രിപ്ഷനിലേക്കും കോംപ്ലിമെന്ററി ആക്‌സസും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

2399 രൂപ വിലവരുന്ന മറ്റൊരു ദീര്‍ഘകാല റീചാര്‍ജ് പ്ലാനും വോഡഫോണിനുണ്ട്. ഇത് 365 ദിവസത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ പ്രതിദിനം 1.5 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വാലിഡിറ്റിയുള്ള 997 പ്ലാനിന് സമാനമാണ് ഈ പ്ലാന്‍. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം, ഡാറ്റയെ അധികം ആശ്രയിക്കുന്നില്ലെങ്കില്‍ 1499 രൂപയുടെ പദ്ധതി മികച്ചതും താരതമ്യേന വിലകുറഞ്ഞതുമാണ്.

Follow Us:
Download App:
  • android
  • ios