Asianet News MalayalamAsianet News Malayalam

ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം: ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ഈ കാര്യങ്ങള്‍

ട്രംപ് ഇന്ത്യ എന്ന വിഷയം ഫെബ്രുവരി പത്തിന് 4 എന്ന പൊയന്‍റിലാണ് ഗൂഗിളില്‍ സെര്‍ച്ചില്‍ വന്നതെങ്കില്‍ 22 ഫെബ്രുവരിക്ക് ശേഷം ഇത് 100 പൊയന്‍റിലെത്തി (ഗൂഗിള്‍ ട്രെന്‍റ് കാണിക്കാന്‍ ഗൂഗിള്‍ പ്രത്യേക യൂണിറ്റാണ് ഉപയോഗിക്കാറ്).  

What india is Google searching while Trump is in Delhi
Author
Googleplex, First Published Feb 25, 2020, 6:54 PM IST

ദില്ലി: മുപ്പത്തിയാറ് മണിക്കൂര്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ ഇന്ത്യക്കാര്‍ കൗതുകത്തോടെ ഗൂഗിളില്‍ തിരഞ്ഞത് വിവിധ വിഷയങ്ങള്‍. കഴിഞ്ഞ 30 ദിവസങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഫെബ്രുവരി 10ന് ശേഷം ട്രംപിന്‍റെ സന്ദര്‍ശനം സംബന്ധിച്ച് ഇന്ത്യക്കാര്‍ തിരച്ചില്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ട്.

ട്രംപ് ഇന്ത്യ എന്ന വിഷയം ഫെബ്രുവരി പത്തിന് 4 എന്ന പൊയന്‍റിലാണ് ഗൂഗിളില്‍ സെര്‍ച്ചില്‍ വന്നതെങ്കില്‍ 22 ഫെബ്രുവരിക്ക് ശേഷം ഇത് 100 പൊയന്‍റിലെത്തി (ഗൂഗിള്‍ ട്രെന്‍റ് കാണിക്കാന്‍ ഗൂഗിള്‍ പ്രത്യേക യൂണിറ്റാണ് ഉപയോഗിക്കാറ്).  ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്‍പ് സന്ദര്‍ശന വിശേഷങ്ങള്‍ അറിയാന്‍ ഇന്ത്യക്കാര്‍ ഏറെ തല്‍പ്പര്യം കാണിച്ചെന്ന് ഇന്ത്യക്കാര്‍ ട്രംപ് ഇന്ത്യ എന്നതിന് പുറമേ ചോദിച്ച  ചോദ്യങ്ങള്‍ തെളിയിക്കുന്നു.

ട്രംപ് ഇന്ത്യ സന്ദര്‍ശന തീയതി, ട്രംപ് ഇന്ത്യ വിസിറ്റ് 2020, മൊട്ടാറ സ്റ്റേഡിയം, എപ്പോഴാണ് ട്രംപ് ഇന്ത്യയില്‍ വരുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാം ട്രെന്‍റിംഗ് ചോദ്യങ്ങളായിരുന്നു കഴിഞ്ഞ 30 ദിവസം എന്ന് ഗൂഗിള്‍ ട്രെന്‍റിംഗ് കണക്കുകള്‍ പറയുന്നു.

ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഗൂഗിളില്‍ ഇന്ത്യക്കാര്‍ തിരഞ്ഞു. ട്രംപ് സന്ദര്‍ശിച്ച ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെക്കുറിച്ച് അറിയാനാണ് കൂടുതല്‍പ്പേര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇതിനൊപ്പം തന്നെ ട്രംപിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ചേരികള്‍ മറയ്ക്കാന്‍ മതില്‍ പണിതെന്ന ആരോപണത്തോട് അനുബന്ധിച്ച് 'മതില്‍' എന്നതും അന്വേഷിച്ചവര്‍ ഏറെ. സ്റ്റേഡിയം, ഡെവലപ്പ്ഡ് കണ്‍ട്രി തുടങ്ങിയ കാര്യങ്ങളും സെര്‍ച്ചിംഗ് ടോപ്പിക്കായി.

Follow Us:
Download App:
  • android
  • ios