Asianet News MalayalamAsianet News Malayalam

ഉച്ചഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; നിങ്ങളെ തേടിയെത്തുന്നത് ഈ രോഗമാകാം...

തടി കുറയ്ക്കാന്‍ വേണ്ടി ഉച്ചഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളുണ്ട്. എന്നാല്‍ പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. 

Skipping meals can lead to some issues in women
Author
Thiruvananthapuram, First Published Aug 20, 2019, 12:48 PM IST

തടി കുറയ്ക്കാന്‍ വേണ്ടി ഉച്ചഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളുണ്ട്. എന്നാല്‍ പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. അതുമാത്രമല്ല,  ഇത്തരത്തില്‍ അമിത വണ്ണം കുറയ്ക്കാനായി ഉച്ചഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളില്‍ മാനസിക പിരിമുറുക്കം ഉണ്ടാകാം എന്നാണ് പുതിയൊരു പഠനം പറയുന്നത്. 

ന്യൂട്രീഷണല്‍ ന്യൂറോസയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സ്ത്രീകള്‍ക്ക് പോഷകഗുണമുള്ള ആഹാരം കൂടുതലായി ആവശ്യമാണ്. അവരുടെ ശരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യകത്തിനും അവ ആവശ്യമാണെന്നും പഠനം പറയുന്നു. 

ന്യൂയോര്‍ക്കിലെ Binghamton University-യിലെ ഗവേഷകരാണ് പഠനം നടത്തിയത്. പോഷകഹാരത്തിന്‍റെ കുറവ് മൂലം സ്ത്രീകളില്‍ മാനസിക ക്ലേശം, പിരിമുറുക്കം  തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. 563 പേരിലാണ് പഠനം നടത്തിയത്. 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളും അതില്‍പ്പെടുന്നു. 

സ്ത്രീകളില്‍ ഉല്‍കണ്‌ഠ, വിഷാദരോഗം എന്നിവ എന്തുകൊണ്ട് കൂടുതലായി കാണപ്പെടുന്നു എന്നും  പഠനത്തിന് നേതൃത്വം നല്‍കിയ ബെക്ഡാക് പരിശോധിച്ചു. ഭക്ഷണത്തിലെ പോഷക കുറവ് ഇതിന് ഒരു കാരണമാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഉച്ചഭക്ഷണം ഒഴിവാക്കുമ്പോഴാണ് പോഷകത്തിന്‍റെ കുറവ് കൂടുതലായി ഉണ്ടാവുക. പുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പോഷകഗുണമുളള ആഹാരം ആവശ്യമാണെന്നും പഠനം പറയുന്നു. 

Follow Us:
Download App:
  • android
  • ios