Asianet News MalayalamAsianet News Malayalam

മോദി എന്തുകൊണ്ട് സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നു? മറുപടി ഞായറാഴ്ച തരാമെന്ന് ശോഭാ സുരേന്ദ്രന്‍

സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ  ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഈ ഞായറാഴ്ച്ച ഒഴിവാക്കാൻ ഉദ്ദേശിക്കുന്നു എന്നും ഇതുവരെയുള്ള പോസ്റ്റുകളും ഫോളോവേഴ്സിനെയും നിലനിർത്തുമെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്. 

sobha surendran on Modi s tweet about Quitting Social Media
Author
Thiruvananthapuram, First Published Mar 3, 2020, 1:18 PM IST

സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ  ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ മോദിയുടെ ഈ ആലോചനയ്ക്ക് പിന്നിലെ കാരണം തേടുകയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍. 

കറങ്ങിതിരിഞ്ഞ് ചര്‍ച്ച ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ആ ട്വീറ്റിലെ ഒരു വാക്കിലാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഈ ഞായറാഴ്ച്ച ഒഴിവാക്കാൻ ഉദ്ദേശിക്കുന്നു എന്നും ഇതുവരെയുള്ള പോസ്റ്റുകളും ഫോളോവേഴ്സിനെയും നിലനിർത്തുമെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്. 

'ഈ ഞായറാഴ്ച' എന്ന വാക്കാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയത്തിന് ആസ്പദം. എന്തുകൊണ്ട് ഈ ഞായറാഴ്ച പ്രധാനമന്ത്രി സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം.  എന്താണ് ഈ ഞായറാഴചയുടെ പ്രത്യേകത? ഇതിനുളള ഉത്തരവും സമൂഹമാധ്യമം കണ്ടെത്തി കഴിഞ്ഞു. 'ഈ ഞായറാഴ്ച' അതായത് മാര്‍ച്ച് എട്ട്- ലോക വനിതാ ദിനമാണ്.  

വനിതാ ദിനമായതു കൊണ്ടാണോ അന്നേ ദിവസം തന്നെ മോദി സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.  ഈ ചോദ്യത്തോട് പല ബിജെപി നേതാക്കളും പ്രതികരിച്ചിട്ടില്ല. എന്നാല്‍ 'ഞായറാഴ്ച വിളിക്കൂ... അന്ന് മറുപടി തരാം'- എന്നായിരുന്നു  ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. 

 

 

അതേസമയം ട്വിറ്ററില്‍ 53.3 മില്ല്യൺ ഫോളോവേഴ്സുള്ള മോദി ഒരിക്കലും  അക്കൗണ്ടുകൾ  ഉപേക്ഷിക്കില്ല എന്നും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ഉയരുന്നുണ്ട്. 

 


 

Follow Us:
Download App:
  • android
  • ios