വിവാഹിതരായ സ്ത്രീകളാണ് ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികള്‍ എന്ന് സൂചിപ്പിക്കുന്ന സര്‍വേ  റിപ്പോര്‍ട്ട്  ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പുറത്തുവിടും.  സംഘപരിവാര്‍ അനുഭാവ സംഘടന നടത്തിയ സര്‍വേ  ഫലം ചൊവ്വഴ്ചയാണ് പുറത്തുവരിക.

പൂനെയിലുളള ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം (DSAPK) ആണ് സര്‍വ്വേ നടത്തിയത്. സര്‍വേയിലെ കണ്ടെത്തലുകള്‍ ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തിരുന്നു. വിവാഹിതരായ സ്ത്രീകള്‍ വളരെയധികം സന്തോഷവതികളാണെന്നും ലിവ്  ഇന്‍ റിലേഷനിലുള്ള സ്ത്രീകളുടെ സന്തോഷം വളരെ കുറവാണെന്നുമാണ് സര്‍വേ  സൂചിപ്പിക്കുന്നത്.

 വിദേശ മാധ്യമങ്ങളുമായുള്ള ഭാഗവതിന്‍റെ അഭിമുഖത്തിന് ശേഷം സര്‍വേയിലെ കണ്ടെത്തലുകള്‍ പുറത്തുവിടും. ആര്‍എസ്എസിന്‍റെ നയങ്ങളെ കുറിച്ചും പ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിക്കുന്നതാണ് മാധ്യമങ്ങളുമായുളള അഭിമുഖമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ അറിയിച്ചു.