Asianet News MalayalamAsianet News Malayalam

മരണത്തെ പേടിച്ചിരുന്നില്ല... യുവതി രക്താർബുദവുമായി ജീവിച്ചത് 13 വർഷം; 28ാം വയസിൽ മരണത്തിന് കീഴടങ്ങി

16 വയസുള്ളപ്പോഴാണ് റെെറ്റിന് രക്താർബുദം പിടിപെട്ടതായി സ്ഥിരീകരിച്ചത്. ഏഴു വർഷത്തിനുശേഷം, റെെറ്റ് തന്റെ മുഖത്ത് 'F*** Cancer'  എന്ന് പച്ചകുത്തി. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ സട്ടൺ കോൾഡ്‌ഫീൽഡ് ടൗണിലാണ് റെെറ്റ് താമസിച്ചിരുന്നത്. 

woman leukaemia for nearly 13 years before she died peacefully in hospital
Author
Sutton Coldfield, First Published Jan 24, 2020, 10:57 AM IST

കാത്‌റിൻ കാർട്ട് റെെറ്റ് എന്ന യുവതി 13 വർഷത്തോളമാണ് രക്താർബുദവുമായി ജീവിച്ചത്.  2007 ആഗസ്റ്റിലാണ് റെെറ്റിന് മോണോസമി 7 അക്യൂട്ട് മൈലോജെനസ് രക്താർബുദം പിടിപെട്ടതായി കണ്ടെത്തിയത്. മരണത്തിലേക്കാണ് ഇനിയുള്ള യാത്ര എന്നറിഞ്ഞപ്പോഴും റെെറ്റ് ധെെര്യത്തോടെ മുന്നോട്ട് പോവുകയായിരുന്നു. 

റെെറ്റ് അതിജീവിക്കാനുള്ള സാധ്യത വെറും 20 ശതമാനമാണെന്ന് ഡോക്ടർ വ്യക്തമാക്കി. 16 വയസുള്ളപ്പോഴാണ് റെെറ്റിന് രക്താർബുദം പിടിപെട്ടതായി സ്ഥിരീകരിച്ചത്. ഏഴു വർഷത്തിനുശേഷം, റെെറ്റ് തന്റെ മുഖത്ത് "എഫ് *** ക്യാൻസർ" എന്ന് പച്ചകുത്തി. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലെ സട്ടൺ കോൾഡ്‌ഫീൽഡ് ടൗണിലാണ് റെെറ്റ് താമസിച്ചിരുന്നത്. 

woman leukaemia for nearly 13 years before she died peacefully in hospital

മറ്റുള്ളവർക്ക് പ്രതീക്ഷയും പ്രചോദനവും നൽകിക്കൊണ്ടുള്ള റെെറ്റിന്റെ പച്ചകുത്തിയ ചിത്രം വെെറലാവുകയും ചെയ്തു. ഇനിയും കൂടുതൽ വർഷം ജീവിക്കണമെന്നുണ്ട്. പക്ഷേ, എനിക്കറിയാം, അത് നടക്കില്ല എന്നത്. ഒരോ ദിവസവും  സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചത്. - മരിക്കുന്നതിന് മുമ്പ് റെെറ്റ് തന്റെ ഫേസ് ബുക്കിൽ കുറിച്ചു. 

മരണത്തെക്കുറിച്ച് വളരെയധികം ചിന്തിച്ചിട്ടുണ്ട്. എന്റെ ഓരോ ആ​ഗ്രഹങ്ങളും പ്രിയപ്പെട്ടവർ സാധിച്ചു തന്നു. വളരെ സന്തോഷത്തോടെയാണ് ഈ ലോകത്ത് നിന്ന് വിടപറയാൻ പോകുന്നതെന്നും റെെറ്റ് കുറിച്ചു. ജനുവരി 18നാണ് റെെറ്റ് ഈ ലോകത്ത് നിന്ന് യാത്രയായത്.
 

Follow Us:
Download App:
  • android
  • ios