Asianet News MalayalamAsianet News Malayalam

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് എല്ലാം ഒത്തു കൂടാൻ ഉള്ള അവസരം ഉണ്ടാകും.പ്രവർത്തനരംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. 

Horoscope Today Astrological prediction for June 24 2022
Author
Trivandrum, First Published Jun 24, 2022, 11:09 AM IST

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കുന്ന ദിവസമാണിന്ന്.പിതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നു കഴിക്കേണ്ടതായി വരും .യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. 

ഇടവം:-(കാർത്തിക3/4രോഹിണി,മകയിരം 1/2) 

ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് എല്ലാം ഒത്തു കൂടാൻ ഉള്ള അവസരം ഉണ്ടാകും.പ്രവർത്തനരംഗത്ത് അലട്ടിക്കൊ ണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. 

മിഥുനം:-(മകയിരം1/2, തിരുവാതിര, പുണർതം 3/4)  

പല രീതിയിൽ പണം കൈവശം വന്നുചേരുന്ന ദിവസമാണിന്ന് .നിയമ പ്രശ്നങ്ങളിൽ അനു കൂലമായ തീരുമാനം ഉണ്ടാകും. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും.സ്വർണ്ണ ആഭരണങ്ങൾ സമ്മാനമായി ലഭിക്കാനും സാധ്യതയുണ്ട്. 

കർക്കിടകം:-(പുണർതം1/4പൂയ്യം, ആയില്യം) 

ദൈവാധീനം ഭാഗ്യവും എല്ലാമുള്ള ദിവസമാണിന്ന്.സാമ്പത്തിക നില മെച്ചപ്പെടുകയും ചെ യ്യും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും.കലഹങ്ങളും തർ ക്കങ്ങളും ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4)

വരുമാനം വർദ്ധിക്കും .വാഹനത്തിന് കേടുപാ ടുകൾ സംഭവിക്കാം.അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കുക. പലകാര്യങ്ങളും മന്ദഗതിയിൽ ആവാനും ഇടയുണ്ട്. 

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര1/2)  

ഈശ്വരാധീനം ഉള്ള ദിവസമാണ്  ഇന്ന്. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ബന്ധു ക്കളുമായി ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട് .ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. 

 തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4) 

 വിചാരിക്കുന്ന പോലെ പല കാര്യങ്ങളും ചെ യ്തു തീർക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. 

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)  

മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പ്രശസ്ത നേടാനും സാധി ക്കും.പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും.ആരോഗ്യം തൃപ്തികരമാണ്. 

ധനു:-(മൂലം, പൂരാടം,ഉത്രാടം) 

ഉപരിപഠനത്തിന് അവസരം ലഭിക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും  നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന ദിവസമാണ്.എന്നാൽ കഠിനശ്രമത്തിലൂടെ അവയൊക്കെ തരണം ചെയ്യാൻ സാധിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.യാത്രകൾ വിജയകരമാകും. 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4) 

ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം  വിജയകര മായി പൂർത്തിയാക്കാൻ സാധിക്കും.പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. സാമ്പത്തികനില  ഭദ്രമാണ്. 

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കില്ല.ആരോഗ്യം ശ്രദ്ധിക്കുക.അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios