Asianet News MalayalamAsianet News Malayalam

Thrikarthika 2023 : തൃക്കാർത്തികയുടെ പ്രാധാന്യം ; കൂടുതലറിയാം

സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും, ശ്രീകൃഷ്ണൻ രാധികാദേവിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസം. കാർത്തിക നാളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും തിരുവാതിരപ്പുഴക്ക് പോലെ കാർത്തിക പുഴുക്കും ഉണ്ടാക്കി കഴിക്കുന്നു.
 
know the important things to follow thrikarthika 2023
Author
First Published Nov 26, 2023, 12:08 PM IST

വൃശ്ചികമാസം വ്രതങ്ങളുടെ മാസമാണ്. ശബരിമലക്ക് പോകാനായി മാലയിട്ട് അയ്യപ്പഭക്തർ വൃതം എടുക്കുന്ന കാലമാണ്. വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് തൃകാർത്തിക.സന്ധ്യയ്ക്ക്‌ മൺചെരാതുകളിൽ കാർത്തിക ദീപം തെളിച്ച് ആദിപരാശക്തിയെ മനസിൽ വണങ്ങി കാർത്തിക ആഘോഷിക്കുന്നു.

2023 തീയതി നവംബർ 27 ആണ് ഈ വർഷം തൃക്കാർത്തിക.ഇത് ഭഗവതിയുടെ ജന്മനക്ഷത്രമായി കരുതുന്നു. ദുർഗ്ഗാക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്.

കാർത്തിക വിളക്ക് തെളിയിക്കുന്നതോടെ സകലദോഷങ്ങളും ദുരിതങ്ങളും മാറ്റി സർവ്വൈ ശ്വര്യങ്ങളും ദേവി നൽകി അനുഗ്രഹിക്കും എന്നാണ് വിശ്വാസം. തുളസീദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നാണ് വിശ്വാസം.

സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും, ശ്രീകൃഷ്ണൻ രാധികാദേവിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസം. കാർത്തിക നാളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും തിരുവാതിരപ്പുഴക്ക് പോലെ കാർത്തിക പുഴുക്കും ഉണ്ടാക്കി കഴിക്കുന്നു.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ; കൂടുതലറിയാം

Follow Us:
Download App:
  • android
  • ios