US Shootout : അമേരിക്കന്‍ കൗമാരക്കാര്‍ എന്തിനാണിങ്ങനെ തോക്കെടുക്കുന്നത്?
Jul 7, 2022, 1:29 PM IST2018-ന് ശേഷം അമേരിക്കയില്‍ നടന്ന ഏറ്റവും ദാരുണമായ ഒന്‍പത് കൂട്ടക്കൊലകളില്‍ ആറിലെയും പ്രതികള്‍ ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ളവരായിരുന്നു. ഇത് ഏറെ ഭയാനകമായ ഒരു പുതിയ പ്രവണതയാണ്. അമേരിക്കയിലെ ചെറുപ്പക്കാരില്‍ വളരെ നാമമാത്രമായ ശതമാനം മാത്രമേ ഇത്തരം അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നുള്ളുവെങ്കിലും, സമീപകാലത്തെ മാറ്റങ്ങള്‍ വലിയ ആശങ്കയുളവാക്കുന്നു