ഔഡി Q7 എസ്‌യുവിയുടെ ഒരു പ്രത്യേക പതിപ്പ്, Q7 സിഗ്നേച്ചർ എഡിഷൻ, ഇന്ത്യയിൽ പുറത്തിറങ്ങി. ഈ ലിമിറ്റഡ് റൺ എഡിഷൻ സൗന്ദര്യവർദ്ധക, സവിശേഷത മെച്ചപ്പെടുത്തലുകളും അധിക ആക്‌സസറികളും ഉൾക്കൊള്ളുന്നു. 

ർമ്മൻ ആഡംബര വാഹന ബ്രാൻഡായ ഔഡി ഇന്ത്യ ഔഡി Q7 എസ്‌യുവിയുടെ ഒരു പ്രത്യേക പതിപ്പ് രാജ്യത്ത് പുറത്തിറക്കി. ഔഡി Q7 സിഗ്നേച്ചർ എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ ലിമിറ്റഡ് റൺ എഡിഷൻ സാധാരണ മോഡലിനെ അപേക്ഷിച്ച് കുറച്ച് സൗന്ദര്യവർദ്ധക, സവിശേഷത മെച്ചപ്പെടുത്തലുകളും ചില അധിക ആക്‌സസറികളും ഉൾക്കൊള്ളുന്നു. ടോപ്പ്-എൻഡ് ടെക്‌നോളജി ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന്‍റെ എക്‌സ് ഷോറൂം വില 99.81 ലക്ഷം രൂപയാണ്.

ഔഡി Q7 സിഗ്നേച്ചർ എഡിഷനിൽ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ അതേ 3.0L V6 ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഇതിന് കരുത്ത് പകരുന്നത്. ഫോർ-വീൽ ഡ്രൈവ് സിസ്റ്റമാണ് ഈ എസ്‌യുവിയിൽ വരുന്നത്. പെട്രോൾ എഞ്ചിൻ പരമാവധി 340bhp പവറും 500Nm ടോർക്കും പുറപ്പെടുവിക്കുന്നു. Q7 5.6 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കുന്നു. കൂടാതെ പരമാവധി വേഗത 250kmph വാഗ്ദാനം ചെയ്യുന്നു.

ഓഡി Q7 സിഗ്നേച്ചർ എഡിഷനിൽ വിൽപ്പനയിലുള്ള സ്റ്റാൻഡേർഡ് Q7-ൽ നിന്നുള്ള മിക്ക ഡിസൈനുകളും ഘടകങ്ങളും ഉൾപ്പെടുന്നു. എങ്കിലും, സിഗ്നേച്ചർ എഡിഷൻ പാക്കേജ് ഓഡി Q7-ന് ഇഷ്ടാനുസരണം സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യുന്നു. ശ്രദ്ധേയമായ സ്വാഗത പ്രകാശ പ്രൊജക്ഷൻ സൃഷ്ടിക്കുന്ന ഓഡി റിംഗ്സ് എൻട്രി എൽഇഡി ലാമ്പുകൾ പോലുള്ള ഘടകങ്ങളുള്ള ഈ എക്സ്ക്ലൂസീവ് പാക്കേജ് ഒരു പ്രത്യേക രൂപം നൽകുന്നു. വീൽ ചലനം പരിഗണിക്കാതെ തന്നെ മികച്ച ഓഡി ലോഗോ ഓറിയന്റേഷൻ നിലനിർത്തുന്ന ഡൈനാമിക് വീൽ ഹബ് ക്യാപ്പുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഓഡി Q7 സിഗ്നേച്ചർ എഡിഷനിൽ ഉൾവശത്ത് ഏഴ് സീറ്റർ കോൺഫിഗറേഷനും പരമാവധി വൈവിധ്യത്തിനായി ഇലക്ട്രിക്കലി മടക്കാവുന്ന മൂന്നാം നിര സീറ്റുകളുമുണ്ട്. ഔഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ് പൂർണ്ണമായും ഡിജിറ്റൽ, കസ്റ്റമൈസ് ചെയ്യാവുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നൽകുന്നു. 19 സ്പീക്കറുകളുള്ള ബാംഗ് ആൻഡ് ഒലുഫ്സെൻ പ്രീമിയം 3D സൗണ്ട് സിസ്റ്റം, ടച്ച് റെസ്‌പോൺസുള്ള എംഎംഐ നാവിഗേഷൻ പ്ലസ്, സൗകര്യപ്രദമായ കണക്റ്റിവിറ്റിക്കായി വയർലെസ് ചാർജിംഗുള്ള ഓഡി ഫോൺ ബോക്സ് തുടങ്ങിയവയും ഇതിലുണ്ട്.